ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയോളം തട്ടിയ കേസിലെ പ്രതികളെ പിടികൂടി കണ്ണൂർ റൂറൽ പോലീസ്

ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയോളം തട്ടിയ കേസിലെ പ്രതികളെ പിടികൂടി കണ്ണൂർ റൂറൽ പോലീസ്
Sep 23, 2024 09:34 PM | By sukanya

കണ്ണൂർ: ചെറുതാഴം സ്വദേശിയിൽനിന്നും നിന്നും ഒരു കോടിയോളം തട്ടിയ കേസിലെ പ്രതികളെ പിടികൂടി. മൊബൈൽ ഫോണിലൂടെ ഓൺലൈൻ ഷെയർ ട്രേഡിങ്ങ്, മ്യൂച്ചൽ ഫണ്ട് എന്നിവ എന്നിവ മനസിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു അമേരിക്കൻ ഷെയർ ട്രേഡിങ്ങ് സ്ഥാപനത്തിന്റെ പരസ്യം ഫോണിലേക്ക് വരികയും തുടർന്ന് ആ ട്രേഡിങ്ങ് കമ്പനിയിലെ ജീവനക്കാർ എന്നപേരിൽ ചിലർ ബന്ധപ്പെടുകയും നിർബന്ധിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിക്കുകയുമായിരുന്നു.

തുടർന്ന് വിവിധ കമ്പനികളുടെ ഷെയർ വാങ്ങുന്നതും വില്പന നടത്തുന്ന തിനെക്കുറിച്ചും സ്റ്റോക്ക് എക്സ്ചേഞ്ചിനെക്കുറിച്ചും പ്രസ്തുത ഗ്രൂപ്പ് വഴി ഇവർ ക്‌ളാസ്സുകൾ എടുക്കുകയും നിർദേശങ്ങൾ കൊടുക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ച് വലിയ തുക ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുകയായിരുന്നു. ഇവരുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് ഇരുപതോളം തവണകളായി വിവിധ കമ്പനികളുടെ ഷെയർ വാങ്ങുന്നതിന് ആയി 89,55,236/-രൂപ അയച്ചു കൊടുത്തു. പ്രസ്തുത സമയത്ത് ആപ്പിലെ ഡാഷ് ബോർഡിലെ പൊസിഷൻ റെക്കോർഡിൽ ലാഭവിഹിതമായ 6,36,18,463/-രൂപ ഉൾപ്പെടെ ടോട്ടൽ അസറ്റ് 7,21,40,861/-രൂപയാണെന്ന് കാണിച്ചു. അതിൽ നിന്നും 17,00,000/-രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കില്ലെന്നും, ഷെയർ നിക്ഷേപം 10 കോടി രൂപ ആയാൽ മാത്രമേ പണം പിൻ വലിക്കാൻ സാധിക്കുകയുളളൂ എന്ന് മറുപടി ലഭിച്ചു.

ടോട്ടൽ അസറ്റ് 10 കോടി രൂപ ആക്കിയാൽ പണം മുഴുവനായി പിൻ വലിക്കാൻ സാധിക്കുമെന്നും, അതല്ലെങ്കിൽ നിലവിലുളള ടോട്ടൽ അസറ്റിന്റെ 15 ശതമാനം തുകയായ 95,00,000/-രൂപ ഇൻകം ടാക്സ് ഇനത്തിൽ അടക്കുന്നതിന് വേണ്ടി വീണ്ടും അയച്ചു കൊടുത്താൽ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുമെന്നും മറ്റും പറഞ്ഞ് വീണ്ടും പണം നിക്ഷേപിക്കാൻ പരാതിക്കാരനെ പ്രേരിപ്പിച്ചു. പ്രതികൾ ARES Management Corporation എന്ന ഷെയർ ട്രേഡിങ്ങ് സ്ഥാപനത്തിന്റെ പേരിൽ വ്യാജ ആപ്പ് ഉണ്ടാക്കി തട്ടിപ്പ് സംഘത്തിലുളളവരുടെ വിവിധ സംസ്ഥാനങ്ങളിലെ ബേങ്ക് അക്കൌണ്ടുകളിലേക്ക് 1,00,76,000/-രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചതാണെന്ന് മനസ്സിലായ പരാതിക്കാരൻ 06-07-2024 തീയ്യതി National Cyber Crime Portal മുഖാന്തിരം പരാതി നല്കി. പരിയാരം പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും കണ്ണൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.വി.ജോൺ നേതൃത്വത്തിൽ പരാതിക്കാരൻ നൽകിയ വിവരങ്ങൾ പ്രകാരം അന്വേഷിച്ചപ്പോൾ പ്രതികൾ തട്ടിയെടുത്ത തുക വിവിധ ലയറുകളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 328 ബേങ്ക് അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് ചെക്ക്/ എ.ടി.എം വഴി പിൻവലിച്ചതായ് മനസിലായ്. പരാതിക്കാരൻ അക്കൌണ്ടിൽ നിന്നും IDFC ബാങ്കിന്റെ ഉത്തർപ്രദേശിലുള്ള ബുലന്ദഷഹർ ബ്രാഞ്ചിലുളള ഒരു അക്കൌണ്ടിൽ ക്രഡിറ്റ് ചെയ്ത തുക, തട്ടിപ്പ് സംഘത്തിലുളളവരുടെ ഫെഡറൽ ബേങ്കിന്റെ കേരളം, കർണ്ണാടക സംസ്ഥാനങ്ങളിലെ വിവിധ ബ്രാഞ്ചുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതിൽ ഫെഡറൽ ബേങ്കിന്റെ ചേർ ത്തല, അരൂർ ബ്രാഞ്ചുകളിൽ സഞ്ചു ഗിരീഷ്, സജ്ജാദ് എന്നിവരുടെ പേരിലുളള അക്കൌണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് 12,00,000/-രൂപ ചെക്ക് വഴി പിൻ വലിച്ച് മുഖ്യ പ്രതിക്കും, ഇടനിലക്കാരനും കൈമാറിയതായി വെളിവായതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല പൂച്ചാക്കൽ സ്വദേശികളും 3,4,5 പ്രതികളുമായ സഞ്ചു ഗിരീഷ്, സജ്ജാദ്, ഇന്ദ്രജിത്ത് എന്നിവരെ 19-09-2024 തീയ്യതി കണ്ണൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.വി.ജോൺ അറസ്റ്റ് ചെയ്തു. ഓൺലൈൻ തട്ടിപ്പ് സംഘത്തെ നിയന്തിക്കുന്ന ആലപ്പുഴ സ്വദേശിയായ മുഖ്യ പ്രതി ഫെഡറലൽ ബേങ്കിന്റെ ചേർത്തല, അരൂർ ബ്രാഞ്ചുകളിലുളള സഞ്ചു ഗിരീഷ്, സജ്ജാദ് എന്നിവരുടെ അക്കൌ ണ്ടിലേക്ക് അയച്ചു കൊടുത്ത ആകെ 36,50,000/-രൂപ ടി പ്രതികൾ ഇത്തരത്തിൽ പിൻ വലിച്ചിട്ടുണ്ട്. മുഖ്യ പ്രതി പ്രദേശത്തെ നിരവധി യുവാക്കളെ കൊണ്ട് ബേങ്ക് അക്കൌണ്ട് എടുപ്പിച്ച് ഇത്തരത്തിൽ പണം ക്രഡിറ്റ് ചെയ്ത് പിൻവലിപ്പിച്ചിട്ടുണ്ട് അവർ അയച്ചു കൊടുത്ത ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ആപ്പ് ഡൗൺലോഡ് ആവുകയും പരാതിക്കാരന്റെ മൊബൈൽ നമ്പർ ഐഡിയാക്കി ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തു. അവർ നിർദേശിച്ച പ്രകാരം പരാതിക്കാരൻ 29-05-2024 തീയ്യതി മുതൽ IOB യുടെ പൂന ബ്രാഞ്ചിൽ ഉള്ള വിവിധ സ്ഥാപനങ്ങളുടെ പേരിലുളള അക്കൌണ്ടുകളിലേക്ക് ആകെ 11,21,000/-രൂപ അയച്ചു കൊടുത്തു. ആയതിന്റെ ലാഭവിഹിതമായി 3,00,000/-രൂപ ലഭിച്ചതായി Ares Management Corporation ന്റെ ആപ്പിലെ പൊസിഷൻ റെക്കോർഡിൽ കാണിച്ചു. അതിൽ നിന്നും 9,00,000/-രൂപ പിൻവലിക്കണമെന്ന് റിക്വസ്റ്റ് ചെയ്തപ്പോൾ 10-06-2024 തീയ്യതി 9,00,000/-രൂപ പരാതിക്കാരന്റെ അക്കൌണ്ടുകളിലേക്ക് അയച്ചു കൊടുത്ത് കൂടുതൽ വിശ്വാസം നേടി എടുത്ത ഇവരുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് ആകെ 20 തവണകളിലായി വിവിധ കമ്പനികളുടെ ഷെയർ വാങ്ങുന്നതിന് ആയി 89,55,236/-രൂപ അയച്ചു കൊടുത്തു. പ്രസ്തുത സമയത്ത് ആപ്പിലെ ഡാഷ് ബോർഡിലെ പൊസിഷൻ റെക്കോർഡിൽ ലാഭവിഹിതമായ 6,36,18,463/-രൂപ ഉൾപ്പെടെ ടോട്ടൽ അസറ്റ് 7,21,40,861/-രൂപയാണെന്ന് കാണിച്ചു. അതിൽ നിന്നും 17,00,000/-രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കില്ലെന്നും, ഷെയർ നിക്ഷേപം 10 കോടി രൂപ ആയാൽ മാത്രമേ പണം പിൻ വലിക്കാൻ സാധിക്കുകയുളളൂ എന്ന് മറുപടി ലഭിച്ചു. ടോട്ടൽ അസറ്റ് 10 കോടി രൂപ ആക്കിയാൽ പണം മുഴുവനായി പിൻ വലിക്കാൻ സാധിക്കുമെന്നും, അതല്ലെങ്കിൽ നിലവിലുളള ടോട്ടൽ അസറ്റിന്റെ 15 ശതമാനം തുകയായ 95,00,000/-രൂപ ഇൻകം ടാക്സ് ഇനത്തിൽ അടക്കുന്നതിന് വേണ്ടി വീണ്ടും അയച്ചു കൊടുത്താൽ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുമെന്നും മറ്റും പറഞ്ഞ് വീണ്ടും പണം നിക്ഷേപിക്കാൻ പരാതിക്കാരനെ പ്രേരിപ്പിച്ചു. പ്രതികൾ ARES Management Corporation എന്ന ഷെയർ ട്രേഡിങ്ങ് സ്ഥാപനത്തിന്റെ പേരിൽ വ്യാജ ആപ്പ് ഉണ്ടാക്കി തട്ടിപ്പ് സംഘത്തിലുളളവരുടെ വിവിധ സംസ്ഥാനങ്ങളിലെ ബേങ്ക് അക്കൌണ്ടുകളിലേക്ക് 1,00,76,000/-രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചതാണെന്ന് മനസ്സിലായ പരാതിക്കാരൻ 06-07-2024 തീയ്യതി National Cyber Crime Portal മുഖാന്തിരം പരാതി നല്കി. പരിയാരം പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും കണ്ണൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.വി.ജോൺ നേതൃത്വത്തിൽ പരാതിക്കാരൻ നൽകിയ വിവരങ്ങൾ പ്രകാരം അന്വേഷിച്ചപ്പോൾ പ്രതികൾ തട്ടിയെടുത്ത തുക വിവിധ ലയറുകളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 328 ബേങ്ക് അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് ചെക്ക്/ എ.ടി.എം വഴി പിൻവലിച്ചതായ് മനസിലായ്. പരാതിക്കാരൻ അക്കൌണ്ടിൽ നിന്നും IDFC ബാങ്കിന്റെ ഉത്തർപ്രദേശിലുള്ള ബുലന്ദഷഹർ ബ്രാഞ്ചിലുളള ഒരു അക്കൌണ്ടിൽ ക്രഡിറ്റ് ചെയ്ത തുക, തട്ടിപ്പ് സംഘത്തിലുളളവരുടെ ഫെഡറൽ ബേങ്കിന്റെ കേരളം, കർണ്ണാടക സംസ്ഥാനങ്ങളിലെ വിവിധ ബ്രാഞ്ചുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതിൽ ഫെഡറൽ ബേങ്കിന്റെ ചേർ ത്തല, അരൂർ ബ്രാഞ്ചുകളിൽ സഞ്ചു ഗിരീഷ്, സജ്ജാദ് എന്നിവരുടെ പേരിലുളള അക്കൌണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് 12,00,000/-രൂപ ചെക്ക് വഴി പിൻ വലിച്ച് മുഖ്യ പ്രതിക്കും, ഇടനിലക്കാരനും കൈമാറിയതായി വെളിവായതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല പൂച്ചാക്കൽ സ്വദേശികളും 3,4,5 പ്രതികളുമായ സഞ്ചു ഗിരീഷ്, സജ്ജാദ്, ഇന്ദ്രജിത്ത് എന്നിവരെ 19-09-2024 തീയ്യതി കണ്ണൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.വി.ജോൺ അറസ്റ്റ് ചെയ്തു. ഓൺലൈൻ തട്ടിപ്പ് സംഘത്തെ നിയന്തിക്കുന്ന ആലപ്പുഴ സ്വദേശിയായ മുഖ്യ പ്രതി ഫെഡറലൽ ബേങ്കിന്റെ ചേർത്തല, അരൂർ ബ്രാഞ്ചുകളിലുളള സഞ്ചു ഗിരീഷ്, സജ്ജാദ് എന്നിവരുടെ അക്കൌ ണ്ടിലേക്ക് അയച്ചു കൊടുത്ത ആകെ 36,50,000/-രൂപ ടി പ്രതികൾ ഇത്തരത്തിൽ പിൻ വലിച്ചിട്ടുണ്ട്. മുഖ്യ പ്രതി പ്രദേശത്തെ നിരവധി യുവാക്കളെ കൊണ്ട് ബേങ്ക് അക്കൌണ്ട് എടുപ്പിച്ച് ഇത്തരത്തിൽ പണം ക്രഡിറ്റ് ചെയ്ത് പിൻവലിപ്പിച്ചിട്ടുണ്ട്

fake online trading

Next TV

Related Stories
പീഡന ആരോപണം നേരിടുന്ന സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി.

Sep 23, 2024 10:08 PM

പീഡന ആരോപണം നേരിടുന്ന സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി.

പീഡന ആരോപണം നേരിടുന്ന സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ...

Read More >>
തലശ്ശേരിയിൽ എം ഡി എം എ യുമായി യുവതി പിടിയിൽ

Sep 23, 2024 07:06 PM

തലശ്ശേരിയിൽ എം ഡി എം എ യുമായി യുവതി പിടിയിൽ

തലശ്ശേരിയിൽ എം ഡി എം എ യുമായി യുവതി...

Read More >>
പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് - വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി

Sep 23, 2024 04:57 PM

പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് - വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി

പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് -വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ വിളംബര ജാഥ നടത്തി...

Read More >>
'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ ഹൈക്കോടതിയിൽ

Sep 23, 2024 02:39 PM

'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ ഹൈക്കോടതിയിൽ

'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്': മകൾ...

Read More >>
സീറ്റൊഴിവ്

Sep 23, 2024 02:36 PM

സീറ്റൊഴിവ്

...

Read More >>
അന്നാ സെബാസ്റ്റ്യന്റെ മരണം:  തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

Sep 23, 2024 02:28 PM

അന്നാ സെബാസ്റ്റ്യന്റെ മരണം: തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

അന്നാ സെബാസ്റ്റ്യന്റെ മരണം: തൊഴിൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രമന്ത്രി മൻസൂഖ്...

Read More >>
Top Stories