---
title: "വളപട്ടണം ദേശീയപാതയിലെ ഡിവൈഡറിൽ  ചരക്ക് ലോറി ഇടിച്ചുകയറി"
english_title: "Goodscarrieraccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244617/goodscarrieraccident"
published_at: "2024-10-23T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718b6df159ad_1000033733.jpg"
keywords: []
---

# വളപട്ടണം ദേശീയപാതയിലെ ഡിവൈഡറിൽ  ചരക്ക് ലോറി ഇടിച്ചുകയറി

> **Lead Summary:** **വളപട്ടണം :** വളപട്ടണം ദേശീയപാതയിലെ ഡിവൈഡറിൽ വീണ്ടും ചരക്ക് ലോറി ഇടിച്ചുകയറി; വളപട്ടണത്തെ പൊതുപ്രവർത്തകൻ കെ.സി. സലീം അപകടം നടന്ന ഉടൻ സ്ഥലത്തെത്തി കുത്തിയിരുന്ന്‌ ഒറ്റയാൾ പ്രതിഷേധം നടത്തി.ദേശീയപാതയിലെ തകർച്ചയും അശാസ്ത്രീയ ഡിവൈഡറുകളും നിമിത്തം പുതിയതെരു, വളപടണം ഭാഗങ്ങളിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം വളപട്ടണം പാതയിലെ ഡിവൈഡറിൽ ചരക്ക് ലോറി ഇടിച്ചുകയറി. കർണാടകയിൽനിന്ന്‌ കൊച്ചി ഭാഗത്തേക്ക് പോകുകയായിരുന്ന 14 ചക്രങ്ങളുള്ള ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ദേശീയപാതയിൽ മൂന്ന്‌ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

## Article Content

**വളപട്ടണം :** വളപട്ടണം ദേശീയപാതയിലെ ഡിവൈഡറിൽ വീണ്ടും ചരക്ക് ലോറി ഇടിച്ചുകയറി; വളപട്ടണത്തെ പൊതുപ്രവർത്തകൻ കെ.സി. സലീം അപകടം നടന്ന ഉടൻ സ്ഥലത്തെത്തി കുത്തിയിരുന്ന്‌ ഒറ്റയാൾ പ്രതിഷേധം നടത്തി.ദേശീയപാതയിലെ തകർച്ചയും അശാസ്ത്രീയ ഡിവൈഡറുകളും നിമിത്തം പുതിയതെരു, വളപടണം ഭാഗങ്ങളിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം വളപട്ടണം പാതയിലെ ഡിവൈഡറിൽ ചരക്ക് ലോറി ഇടിച്ചുകയറി. കർണാടകയിൽനിന്ന്‌ കൊച്ചി ഭാഗത്തേക്ക് പോകുകയായിരുന്ന 14 ചക്രങ്ങളുള്ള ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ദേശീയപാതയിൽ മൂന്ന്‌ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

വളപട്ടണത്തെ പൊതുപ്രവർത്തകൻ കെ.സി. സലീം അപകടം നടന്ന ഉടൻ സ്ഥലത്തെത്തി കുത്തിയിരുന്ന്‌ ഒറ്റയാൾ പ്രതിഷേധം നടത്തി.അപകടപരമ്പരയുണ്ടാക്കുന്നഡിവൈഡർപൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. അരമണിക്കൂറോളം റോഡിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ച സലീമിനെ വളപട്ടണം പോലീസ് എത്തി നീക്കി.പാതയിൽ വെളിച്ചമോ ഡിവൈഡറുകൾക്ക് സിഗ്നലോ സ്ഥാപിക്കാത്തതിനാലാണ് അപകടങ്ങൾ നടക്കുന്നത്. ഒരു മാസത്തിനുള്ളിൽ മാത്രം പുതിയതെരുവിനും വളപട്ടണത്തിനുമിടയിൽ ഏഴ് വാഹനങ്ങളാണ് ഡിവൈഡറിൽ കയറി അപകടത്തിൽപ്പെട്ടത്.റോഡിന്റെ ശോച്യാവസ്ഥയിൽഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്നും പരിഹരിക്കാത്ത പക്ഷം ഡിവൈഡർ പൊളിച്ചുനീക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സലീം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244617/goodscarrieraccident)