---
title: "തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ്  കോട്ടയം പൊയിലിലെ ജനങ്ങൾ"
english_title: "Streatdogatkoothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244659/streatdogatkoothuparamba"
published_at: "2024-10-23T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718c9db27775_1000033751.jpg"
keywords: []
---

# തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ്  കോട്ടയം പൊയിലിലെ ജനങ്ങൾ

> **Lead Summary:** **കൂത്തുപറമ്പ് : **തെരുവു നായ ശല്യം അതിരൂക്ഷമായി മാറിയിരിക്കുകയാണ് കൂത്തുപറമ്പ് കോട്ടയം പൊയിലിൽ.നടപടി തേടി നാട്ടുകാർ.തെരുവ് നായകളെ പേടിച്ച് വീടിനകത്ത് ഒതുങ്ങി കൂടേണ്ട അവസ്ഥയിലാണ് കോട്ടയം പൊയിലിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ.ഭീതി കൂടാതെ റോഡിലിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ.സെപ്റ്റംബർ പത്താം തീയതി പ്രദേശത്തു നിന്നും ആറുപേരെ തെരുവ് നായ കടിച്ചിരുന്നു. ശേഷമാണ് ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നത്. റോഡിലൂടെ സഞ്ചരിക്കുന്നവരുടെ കയ്യിൽ ആവട്ടെ സ്വരക്ഷക്കായി ഒരു വടിയും ഉണ്ടാവും.

## Article Content

**കൂത്തുപറമ്പ് : **തെരുവു നായ ശല്യം അതിരൂക്ഷമായി മാറിയിരിക്കുകയാണ് കൂത്തുപറമ്പ് കോട്ടയം പൊയിലിൽ.നടപടി തേടി നാട്ടുകാർ.തെരുവ് നായകളെ പേടിച്ച് വീടിനകത്ത് ഒതുങ്ങി കൂടേണ്ട അവസ്ഥയിലാണ് കോട്ടയം പൊയിലിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ.ഭീതി കൂടാതെ റോഡിലിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ.സെപ്റ്റംബർ പത്താം തീയതി പ്രദേശത്തു നിന്നും ആറുപേരെ തെരുവ് നായ കടിച്ചിരുന്നു. ശേഷമാണ് ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നത്. റോഡിലൂടെ സഞ്ചരിക്കുന്നവരുടെ കയ്യിൽ ആവട്ടെ സ്വരക്ഷക്കായി ഒരു വടിയും ഉണ്ടാവും.

കഴിഞ്ഞ ദിവസം ആണ് തട്ടാന്റെ വിട സീനത്തിന്റെ വീട്ടിലെ രണ്ടു വയസ്സുകാരന്റെ മുഖം നായ കടിച്ചത്. അടുത്ത് രക്ഷിതാക്കൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് നായയുടെ വരവ്. കൂടാതെ അടുത്തുള്ള വീട്ടിലെ ഒരു പശുവിനും കടിഏറ്റിട്ടുണ്ട് .മാത്രമല്ല ഈ പ്രദേശത്ത് മൂന്നോളം സ്കൂളുകളും മദ്രസയും സ്ഥിതിചെയ്യുന്നുണ്ട്. ഭയം കാരണംരക്ഷിതാക്കൾ ആണ് കുട്ടികളെ കൊണ്ടുവിടുന്നത്.

റോഡുകളിൽ കൂട്ടമായി നിൽക്കുന്ന തെരുവ് നായ്ക്കൾ വാഹനങ്ങൾ അടുത്തെത്തുമ്പോൾ ഓടിയടുക്കുന്നതും വെപ്രാളത്തിനിടെ ഇരുചക്രവാഹനങ്ങൾ മറിയുന്നതുമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൂത്തുപറമ്പ് മാർക്കറ്റിലും മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244659/streatdogatkoothuparamba)