സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; പത്ത് ജില്ലകൾക്ക് ജാഗ്രതാ നി‌ർദേശം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; പത്ത് ജില്ലകൾക്ക് ജാഗ്രതാ നി‌ർദേശം
Oct 23, 2024 06:07 PM | By sukanya

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ പെയ്യുകയാണ്. തെൻമല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. മേഖലയിൽ ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിലും ഉണ്ടായി. തെന്മല മാർക്കറ്റ് റോഡിൽ വെള്ളം കയറി.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. ഒഡീഷ - പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പുണ്ട്. മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ഇത് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിച്ച് നാളെയോ മറ്റെന്നാളോ അതിരാവിലെ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനും സാദ്ധ്യതയുണ്ട്.മദ്ധ്യപടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത മണിക്കൂറുകളിൽ ദുർബലമായി ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാദ്ധ്യതയുണ്ട്. മദ്ധ്യകിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തമിഴ്നാടിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇക്കാരണങ്ങളാൽ കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിക്കാനിടെയുണ്ടെന്നാണ് മുന്നറിയിപ്പ്.

Thiruvanaththapuram

Next TV

Related Stories
തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ്  കോട്ടയം പൊയിലിലെ ജനങ്ങൾ

Oct 23, 2024 03:32 PM

തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ് കോട്ടയം പൊയിലിലെ ജനങ്ങൾ

തെരുവുനായ ഭീതിയിൽ കൂത്തുപറമ്പ് കോട്ടയം പൊയിലിലെ...

Read More >>
മയ്യിൽ -  കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

Oct 23, 2024 03:21 PM

മയ്യിൽ - കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

മയ്യിൽ - കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക്...

Read More >>
പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിള കോൺഗ്രസ്  പ്രതിഷേധമാർച്ച് നടത്തി

Oct 23, 2024 03:09 PM

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിള കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ മഹിള കോൺഗ്രസ് പ്രതിഷേധമാർച്ച്...

Read More >>
‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

Oct 23, 2024 03:01 PM

‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

‘നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’;...

Read More >>
എം എം ലോറൻസിൻ്റെ  മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ  ഹര്‍ജി ഹൈക്കോടതി തള്ളി

Oct 23, 2024 02:51 PM

എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി

എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും; മകള്‍ ആശ ലോറൻസിൻ്റെ ഹര്‍ജി ഹൈക്കോടതി...

Read More >>
വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാന്ധിയും സോണിയയും

Oct 23, 2024 02:42 PM

വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാന്ധിയും സോണിയയും

വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാന്ധിയും...

Read More >>
Top Stories










News Roundup