---
title: "നവീൻ ബാബുവിന്റെ മരണം : ദിവ്യക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന സൂചന നല്കി എം വി ഗോവിന്ദൻ"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245006/kannur"
published_at: "2024-10-25T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b28439b6dc_d72a75c7-ba32-4aba-944d-f08b070879d8.jpeg"
keywords: []
---

# നവീൻ ബാബുവിന്റെ മരണം : ദിവ്യക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന സൂചന നല്കി എം വി ഗോവിന്ദൻ

> **Lead Summary:** **കണ്ണൂർ: **എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരേ പാർട്ടി തലത്തിൽ നടപടി ഉണ്ടാവുമെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആഭ്യന്തര വിഷയമായതിനാൽ സംഘടനയ്ക്കുളളിൽ ആലോചിക്കും. എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടി നിലകൊള്ളുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം സംഘാടക സമിതി യോഗത്തിലാണ് എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.

## Article Content

**കണ്ണൂർ: **എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരേ പാർട്ടി തലത്തിൽ നടപടി ഉണ്ടാവുമെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആഭ്യന്തര വിഷയമായതിനാൽ സംഘടനയ്ക്കുളളിൽ ആലോചിക്കും. എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടി നിലകൊള്ളുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം സംഘാടക സമിതി യോഗത്തിലാണ് എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.

> "എഡിഎം ആത്മഹത്യ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് കൃത്യമായ ധാരണയുണ്ട്. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടി. ശരിയായ നിലപാടിന് വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം, തെറ്റായ ഒരു നിലപാടിന്റേയും കൂടെ പാർട്ടി നിൽക്കില്ല. തെറ്റായ രീതി ഉണ്ടായാൽ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

'ദിവ്യ ജനപ്രതിനിധിയാണെന്നത് കൊണ്ട് ദിവ്യയ്ക്കെതിരേ പോലീസ് ഉൾപ്പെടെ നടപടി സ്വീകരിച്ച ഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ ഒഴിവാക്കണമെന്ന് പാർട്ടി ജില്ലാകമ്മിറ്റി തീരുമാനിക്കുകയായിരുന്നു, അതുപോലെ ഒഴിവാക്കി' - എംവി ഗോവിന്ദൻ വ്യക്തമാക്കി.

പിപി ദിവ്യയ്ക്കെതിരേ പോലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടും സിപിഎം ദിവ്യയെ സംരക്ഷിക്കുകയാണെന്ന വ്യാപക ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടി നിലപാട് വ്യക്തമാക്കി എം.വി ഗോവിന്ദൻ രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245006/kannur)