മന്ത്രി കെ രാജനും സംഘത്തിനും അത്ഭുതങ്ങളുടെ കലവറയായി മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ

മന്ത്രി കെ രാജനും സംഘത്തിനും അത്ഭുതങ്ങളുടെ കലവറയായി മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ
Oct 25, 2024 10:23 AM | By sukanya

മുണ്ടേരിറവന്യൂ മന്ത്രി അഡ്വ. കെ രാജൻ്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ നിന്ന് എത്തിയ സംഘത്തിന് അന്തർദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അത്ഭുതങ്ങളുടെ കലവറയായി. മുണ്ടേരി സ്കൂളിന് തുല്യമായി ഒരു സ്കൂളും നിലവിൽ കേരളത്തിൽ ഇല്ലെന്നും ഈ ഗവ. സ്കൂൾ കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്തെ ഒരു അത്ഭുതമാണന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നിയോജക മണ്ഡലമായ ഒല്ലൂരിലെ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും പട്ടിക്കാട് ജി എൽ പി എസിലെ അധ്യാപകരും വിദ്യാർഥികളും സാമൂഹ്യ പ്രവർത്തകരുമാണ് മന്ത്രിക്കൊപ്പം

മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ഉന്നത നിലവാരത്തിലുള്ള ഹൈ ടെക് ഭൗതിക സാഹചര്യങ്ങളും അക്കാദമിക് പ്രവർത്തനങ്ങളും നേരിട്ട് മനസിലാക്കാൻ സ്കൂൾ സന്ദർശിച്ചത്.

മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാനും മുൻ എം പി യുമായ കെ.കെ രാഗേഷ്, മുദ്ര വിദ്യാഭ്യാസ സമിതി അംഗങ്ങൾ, സ്കൂൾ അധികാരികൾ തുടങ്ങിയവർ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് പ്രവർത്തനങ്ങളും വിശദീകരിച്ചു.

ഇരുപതിനായിരത്തിലധികം പുസ്തക ശേഖരമുള്ള ലൈബ്രറിയും അതിൻ്റെ ഹൈ ടെക് പ്രവർത്തനങ്ങളും ആദ്യം മനസ്സിലാക്കി. തുടർന്ന് ലോകത്തിലുള്ള ഏതു ലൈബ്രറിയിലുള്ള പുസ്തകങ്ങൾ വായിക്കാൻ സാധിക്കുന്ന ഡിജിറ്റൽ ലൈബ്രറിയും കണ്ടു. അന്തർദേശീയ നിലവാരത്തിലുള്ള ഇൻ്റർ ആക്ടീവ് ബോർഡുകൾ ഉൾപ്പെടെയുള്ള ക്ലാസ് മുറികൾ, അഡ്വാൻസഡ് റോബട്ടിക് ലാബ്, ഉന്നത നിലവാരത്തിലുള്ള സയൻസ് ലാബുകൾ, 250 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള എയർ കണ്ടീഷൻ ചെയ്ത ഹൈടെക് വീഡിയോ കോൺഫറൻസ് ഹാൾ, ആയിരം സീറ്റിങ് കപ്പാസിറ്റിയുള്ള ശീതികരിച്ച ഓഡിറ്റോറിയം, കിച്ചൻ, ഡൈനിങ് ഹാൾ , സ്കൂൾ ഗ്രൗണ്ട്, പണി പൂർത്തിയായി കൊണ്ടിരിക്കുന്ന സയൻസ് പ്ലാനറ്റേറിയം, സോളാർ പ്ലാൻ്റ് എന്നിവ സംഘം സന്ദർശിച്ചു.

തൃശ്ശൂരിൽ നിന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ, വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്തിലെ രണ്ട് സ്ഥിരം സമിതി അധ്യക്ഷൻമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പട്ടിക്കാട് ജി എൽ പി എസിലെ അധ്യാപകരും വിദ്യാർഥികളും, രക്ഷകർത്താക്കളും സാമൂഹ്യ പ്രവർത്തകരുമാണ് മന്ത്രിക്ക് ഒപ്പം സ്കൂളിൽ എത്തിയത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, വി കെ സുരേഷ് ബാബു, മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ അനിഷ , മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം മനോജ് കുമാർ, പ്രധാനധ്യാപിക റംലത്ത് ബീവി, മുദ്ര വിദ്യാഭ്യാസ സമിതി ജനറൽ കൺവീനർ പി പി ബാബു മാസ്റ്റർ, സമിതി അംഗം കെ വേണു എന്നവരാണ് കെ കെ രാഗേഷിൻ്റെ ഒപ്പം മന്ത്രിയെയും സംഘത്തെയും സ്കൂളിൽ സ്വീകരിച്ചത്.

munderi

Next TV

Related Stories
പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി

Oct 25, 2024 01:23 PM

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് ഹൈക്കോടതി...

Read More >>
കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്ക് എതിരെ നിലപാടില്ല: മുഖ്യമന്ത്രി

Oct 25, 2024 01:16 PM

കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്ക് എതിരെ നിലപാടില്ല: മുഖ്യമന്ത്രി

കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്ക് എതിരെ നിലപാടില്ല:...

Read More >>
‘ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ച്’; ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

Oct 25, 2024 12:10 PM

‘ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ച്’; ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

‘ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ച്’; ആരോഗ്യ വകുപ്പിന്റെ...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

Oct 25, 2024 11:32 AM

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍...

Read More >>
ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക സ്റ്റേ

Oct 25, 2024 11:25 AM

ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക സ്റ്റേ

ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക...

Read More >>
മഞ്ഞോടി ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനം നടത്തി

Oct 25, 2024 10:24 AM

മഞ്ഞോടി ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനം നടത്തി

മഞ്ഞോടി ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനം...

Read More >>
Top Stories










News Roundup






Entertainment News