---
title: "കണ്ണൂർ റൂറൽ പോലീസ് ജില്ലാ പരിധിയിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സ് ഓണേർസിൻ്റെ യോഗം ഉൽഘാടനം ചെയ്തു "
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246337/kannur"
published_at: "2024-10-31T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6722f527780b2_4bb61a34-5c52-4e91-8228-681175c9114e.jpeg"
keywords: []
---

# കണ്ണൂർ റൂറൽ പോലീസ് ജില്ലാ പരിധിയിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സ് ഓണേർസിൻ്റെ യോഗം ഉൽഘാടനം ചെയ്തു 

> **Lead Summary:** **കണ്ണൂർ:**കണ്ണൂർ റൂറൽ പോലീസ് ജില്ലാ പരിധിയിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സ് ഓണേർസിൻ്റെ യോഗം ഇന്നലെ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് മാങ്ങാട്ടുപറമ്പിൽ വെച്ച് കണ്ണൂർ റൂറൽ അഡിഷണൽ എസ്.പി വിനോദ് എം.പി യുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐ.പി.എസ് യോഗം ഉൽഘാടനം ചെയ്തു.

## Article Content

**കണ്ണൂർ:**കണ്ണൂർ റൂറൽ പോലീസ് ജില്ലാ പരിധിയിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സ് ഓണേർസിൻ്റെ യോഗം ഇന്നലെ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് മാങ്ങാട്ടുപറമ്പിൽ വെച്ച് കണ്ണൂർ റൂറൽ അഡിഷണൽ എസ്.പി വിനോദ് എം.പി യുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐ.പി.എസ് യോഗം ഉൽഘാടനം ചെയ്തു.

പ്രസ്തുത യോഗത്തിൽ ബസ്സ് ഓണേർസിൻറയും. ബസ്സ് സംഘടനാ നേതാക്കളുടേയും പരാതികളും, നിർദ്ദേശങ്ങളും അവതരിക്കപ്പെട്ടു. ജില്ലയിലെ  ആക്സിഡൻറ് കുറക്കുന്നതിനും, ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും, ബസ്സുകളുടെ മൽസരയോട്ടം ഒഴിവാക്കുന്നതിനും ബസ്സുകൾ സമയനിഷ്ട പാലിക്കുന്നതിനും യാത്രക്കാർക്കുണ്ടാകുന്ന ബുന്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ യോഗ മുന്നോട്ടു വച്ചു. പ്രസ്തുത യോഗത്തിൽ ഇരിട്ടി ഏ.എസ്.പി ഡി.വൈ.എസ്.പി ഡി.വൈ.എസ്.പി ഡി.വൈ.എസ്.പി സന്നിഹിതരായി. യോഗേഷ മന്ദ ഐ.പി.എസ്, തളിപറമ്പ് പ്രദീപൻ കന്നിപൊയിൽ. പയ്യന്നൂർ ശ്രീ.വിനോദ് കുമാർ,കെ, സ്പെഷ്യൽബ്രാഞ്ച് വിശ്വംബരൻ. വി.കെ എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246337/kannur)