വയനാട് ഉരുൾപൊട്ടൽ: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

വയനാട് ഉരുൾപൊട്ടൽ: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം
Nov 15, 2024 06:12 AM | By sukanya

ദില്ലി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കാണ് കെ വി തോമസ് കത്ത് നൽകിയിരുന്നത്. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സഹമന്ത്രി ഇത് സാധ്യമല്ലെന്ന് അറിയിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്. എസ് ഡി ആർ എഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നൽകേണ്ടതെന്നും കത്തിലുണ്ട്.

നിലവിൽ എസ്‌ഡിആർഎഫ്, എൻഡിആർഎഫ് ചട്ടങ്ങളിൽ ഒരു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡമില്ലെന്നും കെ വി തോമസിനുള്ള മറുപടി കത്തിൽ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് എസ്‌ഡിആർഎഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 291 കോടി കേന്ദ്ര സർക്കാരിൻ്റെ ഫണ്ടിൽ നിന്നുള്ളതാണ്. ഇതിൽ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31 ന് സംസ്ഥാനത്തിന് നൽകിയിരുന്നു.


2024 ഏപ്രിൽ ഒന്നിലെ കണക്ക് പ്രകാരം സംസ്ഥാനത്തിൻ്റെ എസ് ഡി ആർ എഫ് ഫണ്ടിൽ 394 കോടി രൂപ ബാലൻസ് ഉണ്ട്. ദുരന്തം നേരിടാനാവശ്യമായ തുക സംസ്ഥാനത്തിൻ്റെ പക്കൽ ഇപ്പോൾ തന്നെയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കേന്ദ്രമന്ത്രിയുടെ മറുപടി കത്തിലുണ്ട്.


wayanad

Next TV

Related Stories
മലയാംപടി ബസ്സ് അപകടം : നടുക്കം വിട്ട് മാറാതെ കേളകം

Nov 15, 2024 09:03 AM

മലയാംപടി ബസ്സ് അപകടം : നടുക്കം വിട്ട് മാറാതെ കേളകം

മലയാംപടി ബസ്സ് അപകടം :നടുക്കം വിട്ട് മാറാതെ...

Read More >>
മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം; ശബരിമല നട ഇന്ന് തുറക്കും

Nov 15, 2024 08:38 AM

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം; ശബരിമല നട ഇന്ന് തുറക്കും

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം; ശബരിമല നട ഇന്ന്...

Read More >>
ദേശീയ റോവിംങ് ചാമ്പ്യനെ ആദരിച്ചു

Nov 15, 2024 08:34 AM

ദേശീയ റോവിംങ് ചാമ്പ്യനെ ആദരിച്ചു

ദേശീയ റോവിംങ് ചാമ്പ്യനെ...

Read More >>
അമ്പായത്തോട് യു.പി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും സംഘടിപ്പിച്ചു.

Nov 15, 2024 08:32 AM

അമ്പായത്തോട് യു.പി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും സംഘടിപ്പിച്ചു.

അമ്പായത്തോട് യു.പി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും...

Read More >>
കേളകം മലയാംപടിയിൽ മിനി  ബസ് മറിഞ്ഞ് അപകടത്തിൽ  2 മരണം

Nov 15, 2024 06:41 AM

കേളകം മലയാംപടിയിൽ മിനി ബസ് മറിഞ്ഞ് അപകടത്തിൽ 2 മരണം

കേളകം മലയാംപടിയിൽ മിനി ബസ് മറിഞ്ഞ് അപകടത്തിൽ 2...

Read More >>
പെയിന്റിംഗ്, ക്വിസ് മത്സരം

Nov 15, 2024 06:20 AM

പെയിന്റിംഗ്, ക്വിസ് മത്സരം

പെയിന്റിംഗ്, ക്വിസ്...

Read More >>
News Roundup