---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249392/vacancy"
published_at: "2024-11-15T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736996f5d4e2_download_(1).jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

> **Lead Summary:** **കണ്ണൂർ**: കണ്ണൂർഗവ.ഐടിഐ യിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

## Article Content

**കണ്ണൂർ**: കണ്ണൂർഗവ.ഐടിഐ യിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബർ 19 ന് ഉച്ചക്ക് 2.30 ന് കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഈഴവ/തീയ്യ/ബില്ലവ മുൻഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ : 04972835183

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249392/vacancy)