ശബരിമല തീർത്ഥാടകർക്ക് ഫ്രീ ഇൻ്റർനെറ്റ്; 48 വൈഫൈ സ്പോട്ടുകൾ

ശബരിമല തീർത്ഥാടകർക്ക് ഫ്രീ ഇൻ്റർനെറ്റ്; 48 വൈഫൈ സ്പോട്ടുകൾ
Nov 27, 2024 06:12 PM | By sukanya

ശബരിമല: മല ചവിട്ടുന്ന ഭക്തർക്ക് ഫ്രീ ഇൻ്റർനെറ്റ് സംവിധാനം ഒരുക്കി ബിഎസ്എൻഎല്ലും ദേവസ്വം ബോർഡും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകലാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഏത് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ഉപയോഗിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4ജി ഇൻ്റർനെറ്റ് ലഭിക്കുക. കൂടുതൽ സമയം ഉപയോഗിക്കണമെങ്കിൽ പണം നൽകി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എങ്ങനെ നിങ്ങളുടെ ഫോണിൽ ഇൻ്റർനെറ്റ് ലഭ്യമാക്കാം:-      ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ ബി എസ് എൻ എൽ വൈഫൈ കാണാം. അതിൽ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് സ്വന്തം ഫോൺ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഓ ടി പി ഉപയോഗിച്ച് ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. അരമണിക്കൂറിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടവർക്ക് പേയ്മെന്റ് നൽകിയും ഇന്റർനെറ്റ് ആസ്വദിക്കാനുള്ള ഓപ്‌ഷനുമുണ്ട്. ശബരിമലയിൽ ശരംകുത്തി ക്യു കോംപ്ലക്സ്, നടപ്പന്തൽ തുടക്കം, എസ് ബി ഐ എ ടി എം (2 യൂണിറ്റുകൾ ), തിരുമുറ്റം (2 യൂണിറ്റുകൾ), ഓഡിറ്റോറിയം, അന്നദാനമണ്ഡപം, അപ്പം അരവണ വിതരണ കൗണ്ടർ (2 യൂണിറ്റുകൾ), മാളികപ്പുറത്തെ അപ്പം അരവണ വിതരണ കൗണ്ടർ, മാളികപ്പുറം തിടപ്പിള്ളി, ദേവസ്വം ഗാർഡ് റൂം, മരാമത്ത് ബിൽഡിംഗ്, ശബരിമല ബി എസ് എൻ എൽ എക്സ്ചേഞ്ച്, ജ്യോതിനഗറിലെ ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെന്റർ, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിങ്ങനെ 23 വൈഫൈ സ്പോട്ടുകളാണ് ശബരിമലയിലുള്ളത്. പമ്പയിൽ 12 ഇടങ്ങളിലും നിലയ്ക്കൽ ഭാഗത്ത് വിവിധയിടങ്ങളിലായി 13 വീതം വൈഫൈ യൂണിറ്റുകളുമാണ് ഈ മണ്ഡലകാലത്ത് ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി സജ്ജീകരിച്ചിട്ടുള്ളത്.

free internet in Sabharimala

Next TV

Related Stories
ആന എഴുന്നള്ളിപ്പ്:  മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ല; ഹൈക്കോടതി

Nov 27, 2024 07:52 PM

ആന എഴുന്നള്ളിപ്പ്: മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ല; ഹൈക്കോടതി

ആന എഴുന്നള്ളിപ്പ്: മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ല;...

Read More >>
കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

Nov 27, 2024 05:58 PM

കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍...

Read More >>
1458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെന്‍ഷന്‍ അനർഹമായി കൈപ്പറ്റുന്നുവെന്ന് കണ്ടെത്തൽ

Nov 27, 2024 05:34 PM

1458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെന്‍ഷന്‍ അനർഹമായി കൈപ്പറ്റുന്നുവെന്ന് കണ്ടെത്തൽ

1458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെന്‍ഷന്‍ അനർഹമായി കൈപ്പറ്റുന്നുവെന്ന്...

Read More >>
റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക സംഘം

Nov 27, 2024 04:42 PM

റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക സംഘം

റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്തണമെന്ന് അടക്കാത്തോട് വിജയ റബർ കർഷക...

Read More >>
സി.പി.ഐ(എം) കണ്ണൂർ ജില്ല സമ്മേളത്തിന്റെ ലോഗോ പ്രകാശനം നടന്നു

Nov 27, 2024 03:58 PM

സി.പി.ഐ(എം) കണ്ണൂർ ജില്ല സമ്മേളത്തിന്റെ ലോഗോ പ്രകാശനം നടന്നു

സി.പി.ഐ(എം) കണ്ണൂർ ജില്ല സമ്മേളത്തിന്റെ ലോഗോ പ്രകാശനം നടന്നു...

Read More >>
ചരിത്രത്തിലില്ലാത്ത ചതിയാണ് പിണറായി വിജയനും പാർട്ടിയും നവീൻ ബാബുവിൻ്റെ കുടുംബത്തോട് ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

Nov 27, 2024 03:04 PM

ചരിത്രത്തിലില്ലാത്ത ചതിയാണ് പിണറായി വിജയനും പാർട്ടിയും നവീൻ ബാബുവിൻ്റെ കുടുംബത്തോട് ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ചരിത്രത്തിലില്ലാത്ത ചതിയാണ് പിണറായി വിജയനും പാർട്ടിയും നവീൻ ബാബുവിൻ്റെ കുടുംബത്തോട് ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

Read More >>
Top Stories

News Roundup