കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂള്‍ ലതാ മങ്കേഷ്കർ അനുസ്മരണം സംഘടിപ്പിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂള്‍ ലതാ മങ്കേഷ്കർ അനുസ്മരണം സംഘടിപ്പിച്ചു
Feb 10, 2022 10:51 AM | By Shyam

കേളകം: ഒടുവിൽ ആ സ്വരം മാത്രം ബാക്കിയായി. ഏഴ് പതിറ്റാണ്ടിലേറെ ലോകം ശബ്ദംകൊണ്ട് തിരിച്ചറിഞ്ഞ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ സ്വരമാധുരിക്ക് മുമ്പിൽ പ്രണാമമർപ്പിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെയും സർഗ്ഗം ആർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത സംഗീത അധ്യാപിക പ്രകാശിനി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി.

36 ഭാഷകളിൽ 36,000 ഗാനങ്ങൾ. ഭാരതത്തിന്റെ യശസ്സ് ലോകമെങ്ങും എത്തിച്ച അപൂർവ വ്യക്തിത്വം. ഇന്ത്യയുടെ ഹൃദയ നാദത്തെ അനശ്വരമാക്കി കുട്ടികൾ ലതാ മങ്കേഷ്കറുടെ ഗാനങ്ങൾ ആലപിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖഭാഷണം നടത്തി. സംഗീത അധ്യാപകൻ അനൂപ് കുമാർ, കുമാരി അഷ്മിത, കുമാരി ലിയാ മരിയ, കുമാരി ആൻ മരിയ ജോണി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

കുമാരി നേഘ ബിനിൽ ലതാ മങ്കേഷ്കറുടെ ജീവിതം ഡോക്യുമെന്ററിയിലൂടെ പരിചയപ്പെടുത്തി. മാസ്റ്റർ സിനാൻ പി എസ് ലതാമങ്കേഷ്കറെ അനുസ്മരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജോബി ഏലിയാസ് സ്വാഗതവും അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു. ഓൺലൈനായി നടന്ന പരിപാടിക്ക് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.

Lathamankeshkar anusmaranam

Next TV

Related Stories
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
Top Stories