മാനന്തവാടി - മട്ടന്നൂർ നിർദിഷ്ട നാലുവരി പാത: അലൈൻമെന്റ് ഇങ്ങനെ

മാനന്തവാടി - മട്ടന്നൂർ നിർദിഷ്ട നാലുവരി പാത: അലൈൻമെന്റ് ഇങ്ങനെ
Feb 10, 2022 01:28 PM | By Shyam

മാനന്തവാടി മുതൽ മട്ടന്നൂർ വിമാനത്താവളം വരെയുള്ള നിർദിഷ്ട നാലുവരിപ്പാത റൂട്ടിന്റെ അലൈൻമെന്റ് പേരാവൂരിൽ പ്രദർശിപ്പിച്ചു. തോലമ്പ്ര ചട്ടിക്കരിയിൽ നിന്ന് വെള്ളർവള്ളി വായനശാലയിലേക്ക് 300 മീറ്റർ ദൈർഘ്യത്തിൽ ബൈപ്പാസോടെയാണ് പേരാവൂർ പഞ്ചായത്തിലെ നാലുവരിപ്പാത . അവിടെ നിന്ന് നിലവിലെ റോഡ് വീതികൂട്ടി വരുന്ന പാത പേരാവൂർ തെരു ഗണപതി ക്ഷേത്രം കഴിഞ്ഞ ശേഷമാണ് പുതിയ ബൈപ്പാസ് തുടങ്ങുക .

ഈ ബൈപ്പാസ് ഇരിട്ടി റോഡിലെ കെ.കെ. ടയേഴ്സിനു മുന്നിലെത്തും. അവിടെയുള്ള കെ.കെ. ടയേഴ്സ് കെട്ടിടവും തൊട്ടടുത്ത കെ.കെ.പെട്രോൾ പമ്പും നിലവിലെ അലെയ്ൻമെൻറ് പ്രകാരം പൊളിച്ചു മാറ്റേണ്ടി വരും. അവിടെ നിന്ന് വയൽ വഴി കടന്നു പോവുന്ന പാത പുതു റോഡിൽ ജുമാ മസ്ജിദിനു സമീപം പുതുശ്ശേരി റോഡ് ക്രോസ് ചെയ്ത് കൊട്ടം ചുരത്തിനു സമീപം കാഞ്ഞിരപ്പുഴക്കരികിലെത്തും. പേരാവൂർ ടൗൺ പൂർണ്ണമായും ഒഴിവാക്കിയാണ് ബൈപ്പാസ്. അവിടെ നിന്ന് കൊട്ടംചുരം ടൗണിന് സമീപത്തെ വളവിലെത്തി നിലവിലെ പേരാവൂർ - മണത്തണ റോഡിൽ ചേരും.

പേരാവൂർ - മണത്തണ തൊണ്ടിയിൽ ജംഗ്ഷന് സമീപത്ത് നിന്ന് റോഡിന്റെ ഇടതുഭാഗത്തേക്ക് മാറുന്ന പാത മണത്തണ സ്കൂൾ റോഡ് ജംങ്ങ്ഷനിലെത്തും.മണത്തണ ടൗണിൽ നിന്ന് പേരാവൂർ ഭാഗത്തേക്ക് നിലവിലുള്ള റോഡിൽ ഏകദേശം നൂറു മീറ്ററോളം ദൂരം ഒഴിവാകും. മണത്തണ ജംഗ്ഷനിൽ നിന്ന് കണിച്ചാർ അതിർത്തി വരെ നിലവിലെ റോഡ് വീതി കൂട്ടിയാണ് നാലുവരിപ്പാത വരിക.

Mananthavady - Mattannur proposed four lane road: Alignment

Next TV

Related Stories
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

Nov 28, 2022 02:57 PM

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം...

Read More >>
വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

Nov 28, 2022 02:44 PM

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്...

Read More >>
സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

Nov 28, 2022 02:23 PM

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു;...

Read More >>
Top Stories