അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കെ.പി.എസ്.ടി.എ

അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കെ.പി.എസ്.ടി.എ
Dec 14, 2024 05:04 AM | By sukanya

കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അവസാനിപ്പിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ദിവസക്കൂലിക്കാരാക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത കുടിശിഖ അനുവദിക്കുക, ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വയനാട് ഡി.ഡി.ഇ.ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ഗിരീഷ് കുമാര്‍, സംസ്ഥാന നിര്‍വാഹക സമതി അംഗങ്ങളായ ബിജു മാത്യം, ടി.എന്‍ .സജിന്‍, ജില്ലാ സെക്രട്ടറി ടി.എം.അനൂപ്, ട്രഷറര്‍ എം.അശോകന്‍,എന്‍.ജി.ഒ .എ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി, എം.പ്രദീപ്കുമാര്‍, ജോസ് മാത്യു, എം.ടി.ബിജു, ജോണ്‍സണ്‍ ഡിസില്‍വ, കെ.ജി.ബിജു, കെ.സത്യജിത്ത്, എം.ഒ.ചെറിയാന്‍, പി.വിനോദ്കുമാര്‍, പി.മുരളീദാസ് , കെ.ജാഫര്‍, ടി.ജെറോബി,നിമാ റാണി, കെ.രാമചന്ദ്രന്‍, ടോമി മാത്യു,ജിജോ കുര്യാക്കോസ്, എം.ശ്രീജേഷ്, സി.കെ.സേതു, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.


kalpetta

Next TV

Related Stories
മാഹിയിൽ   80 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

Dec 14, 2024 08:05 AM

മാഹിയിൽ 80 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന 80 ഗ്രാം എം ഡി എം എ യുമായി യുവാവ്...

Read More >>
സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

Dec 14, 2024 07:28 AM

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സ്വകാര്യ ബസ് സമരം...

Read More >>
പ്രയുക്തി 2024 തൊഴിൽ മേള

Dec 14, 2024 04:34 AM

പ്രയുക്തി 2024 തൊഴിൽ മേള

പ്രയുക്തി 2024 തൊഴിൽ...

Read More >>
'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്ത് 16ന്    പയ്യന്നൂർ താലൂക്ക് അദാലത്തിൽ 138 പരാതികൾ തീർപ്പാക്കി

Dec 14, 2024 04:32 AM

'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്ത് 16ന് പയ്യന്നൂർ താലൂക്ക് അദാലത്തിൽ 138 പരാതികൾ തീർപ്പാക്കി

'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്ത് 16ന് പയ്യന്നൂർ താലൂക്ക് അദാലത്തിൽ 138 പരാതികൾ...

Read More >>
ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ കെ -ടിക് ശിൽപശാല സംഘടിപ്പിച്ചു

Dec 13, 2024 10:09 PM

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ കെ -ടിക് ശിൽപശാല സംഘടിപ്പിച്ചു

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ കെ -ടിക് ശിൽപശാല...

Read More >>
ഇരിട്ടി അമല ഹോസ്പിറ്റലിൽ നവീകരിച്ച സി ടി സ്കാൻ ഡിസംബർ 17 ന് ഉദ്‌ഘാടനം ചെയ്യും

Dec 13, 2024 06:56 PM

ഇരിട്ടി അമല ഹോസ്പിറ്റലിൽ നവീകരിച്ച സി ടി സ്കാൻ ഡിസംബർ 17 ന് ഉദ്‌ഘാടനം ചെയ്യും

ഇരിട്ടി അമല ഹോസ്പിറ്റലിൽ നവീകരിച്ച സി ടി സ്കാൻ ഡിസംബർ 17 ന് ഉദ്‌ഘാടനം...

Read More >>
Top Stories










News Roundup






GCC News