പയ്യന്നൂർ:പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന നടന്ന കരുതലും കൈത്താങ്ങും പയ്യന്നൂർ താലൂക്ക് അദാലത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 138 പരാതികൾ തീർപ്പാക്കി. ഡിസംബർ ആറ് വരെ ഓൺലൈനായും നേരിട്ടും 191 പരാതികളാണ് ലഭിച്ചത്. 326 പരാതികൾ അദാലത്ത് ദിവസം നേരിട്ട് സ്വീകരിച്ചു. ആകെ ലഭിച്ച പരാതികൾ 517. അദാലത്തിന്റെ ഉദ്ഘാടന വേദിയിൽ ഒമ്പത് പേർക്ക് മന്ത്രി മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.
പല കാരണങ്ങൾ കൊണ്ട് പരിഹരിക്കാനാവാതെ കിടക്കുന്ന പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്ന വേദിയാണ് താലൂക്ക് അദാലത്തുകളെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്ത് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പൊതുജനങ്ങളുടെ പരാതിയിൽ മേൽ വളരെ വേഗം പരിഹാരം കാണുന്ന ജനകീയ അദാലത്തുകൾ മാതൃകാപരമാണ്. പുതിയ പരാതികൾ അതാത് വകുപ്പുകൾ പരിശോധിച്ചു രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
ശാന്ത വെങ്ങര, ശാരദ കാറമേൽ, സരോജിനി എരമം-കുറ്റൂർ, പി വി ശ്രീജ രാമന്തളി, ഫൗസിയ മാടായി, രാഗിണി പയ്യന്നൂർ, ശ്യാമള കാങ്കോൽ, എ കമലാക്ഷി കാനായി, പി ഉമീറ വെള്ളൂർ എന്നിവർക്കാണ് മുൻഗണന കാർഡുകൾ വിതരണം ചെയ്തത്.
ടി.ഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനായി. എം വിജിൻ എം.എൽ.എ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പത്മചന്ദ്ര കുറുപ്പ്, പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ കെ.വി ലളിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, ജില്ലാ പഞ്ചായത്തംഗം എം. രാഘവൻ, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പ്രാർത്ഥന, കരിവെള്ളൂർ- പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ലേജു, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്‌സാണ്ടർ, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷൈമ, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ, നഗരസഭാ കൗൺസിലർ മണിയറ ചന്ദ്രൻ, തളിപ്പറമ്പ് ആർ.ഡി.ഒ ടി.വി രഞ്ജിത്ത്, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
കണ്ണൂർ ജില്ലയിലെ താലൂക്ക് അദാലത്ത് ഡിസംബർ 16 തിങ്കളാഴ്ച ഇരിട്ടിയിൽ സമാപിക്കും. രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെൻറ് ജോസഫ് ചർച്ച് ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത് നടക്കുക.
kannur