കണ്ണൂർ:കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും ഡിസംബർ 21ന് ശനിയാഴ്ച പ്രയുക്തി 2024 തൊഴിൽ മേള സംഘടിപ്പിക്കുന്നു. തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ രാവിലെ ഒൻപത് മണി മുതൽ നടത്തുന്ന തൊഴിൽ മേളയിൽ എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്മെന്റ്, ധനകാര്യം, മറ്റ് സേവനമേഖലകളിൽ നിന്ന് 200 ലേറെ ഒഴിവുകളുമായി 20 ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ : 0497 2707610, 0497 2700831, 6282942066.
kannur