വടകരയിൽ 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥവയിലാക്കിയ കേസ്: പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വടകരയിൽ  9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥവയിലാക്കിയ കേസ്:  പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ  വിധി ഇന്ന്
Dec 19, 2024 09:32 AM | By sukanya

കോഴിക്കോട് : വടകര ചോറോട് 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥവയിലാക്കിയ കേസിലെ പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് വിധി പറയും. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തു കൊണ്ടു പൊലീസ് കോടതിയിൽ ഉന്നയിച്ചത്. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 17നാണ് ചോറോട് വച്ച് ഷജീൽ ഓടിച്ച കാർ ഇടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയും ചെയ്തത്.  വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്.  പത്ത് മാസത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞു. നഷ്ട പരിഹാരത്തിനായി പ്രതി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിനിടെയാണ് വിദേശത്തുള്ള പ്രതി മുൻ‌കൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

kozhikod

Next TV

Related Stories
9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല

Dec 19, 2024 12:59 PM

9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല

9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം...

Read More >>
കരിക്കോട്ടകരിയിൽ പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർ ഷീറ്റ് കത്തിനശിച്ചു

Dec 19, 2024 12:22 PM

കരിക്കോട്ടകരിയിൽ പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർ ഷീറ്റ് കത്തിനശിച്ചു

കരിക്കോട്ടകരിയിൽ പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർ ഷീറ്റ്...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

Dec 19, 2024 11:29 AM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും...

Read More >>
കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു:  പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

Dec 19, 2024 11:18 AM

കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു: പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു: പൊലീസ് ഇൻക്വസ്റ്റ് നടപടികൾ...

Read More >>
ക്ഷേമപെൻഷൻ തട്ടിപ്പിൽ ആദ്യ നടപടി; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

Dec 19, 2024 10:39 AM

ക്ഷേമപെൻഷൻ തട്ടിപ്പിൽ ആദ്യ നടപടി; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

ക്ഷേമപെൻഷൻ തട്ടിപ്പിൽ ആദ്യ നടപടി; 6 സർക്കാർ ജീവനക്കാർക്ക്...

Read More >>
ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു; കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ

Dec 19, 2024 09:38 AM

ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു; കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ

ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു; കേരളത്തിനെതിരെ ദേശീയ ഹരിത...

Read More >>
Top Stories

News Roundup