കേളകം : ശാപമോക്ഷം തേടി അടക്കാത്തോട് കേളകം റോഡ്. പൊട്ടിത്തകർന്ന പാതയിലൂടെ നടുവൊടിയും യാത്രയാണ് വിധിയെന്ന് നാട്ടുകാർ പറയുന്നു.അടക്കാത്തോട് മുതൽ പാറത്തോട് വാട്ടർ ടാങ്ക് വരെയുള്ള പാതയാണ് തകർന്നടിഞ്ഞത്. വാട്ടർ ടാങ്കിന് സമീപം തകർന്ന പാത ഗർത്തങ്ങളായിട്ടും അറ്റകുറ്റപണികൾ പോലും നടത്താത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
കേളകം ടൗൺ മുതൽ രണ്ട് കിലോമീറ്റർ പാത മെക്കാഡം റാറിംഗ് ചെയ്തെങ്കിലും അവശേഷിച്ച ആറ് കിലോമീറ്റർ പാത തകർന്ന നിലയിലാണ്. അവശേഷിച്ച പാതയും കൂടി മെക്കാഡം ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kelakam