കണ്ണൂർ : കണ്ണൂർ വനം ഡിവിഷന്റെ നേതൃത്വത്തിൽ ആറളം പുനരധിവാസ മേഖലയിലെ ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഏകദിന ഫുട്ബോൾ ടൂർണമെന്റിൽ ആറളം പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നായി ആറ് ടീമുകളും വനം വകുപ്പിന്റെ ഒരു ടീമും പങ്കെടുത്തു.
1.ഫ്യൂച്ചർ ചാമ്പ്യൻസ് ബ്ലോക്ക് ഒമ്പത് 9
2. ഉദയാ ആരള ഫാം ബ്ലോക്ക് 11
3. പി കെ സി ബ്ലോക്ക് 12
4. റൊസാരിയോ എഫ് സി ബ്ലോക്ക് 10
5. ഡ്രാലക്സി ബ്ലോക്ക് 7
6. സ്പാർക്ക് എഫ് സി ബ്ലോക്ക് 13
7. ഫോറസ്റ്റ് എഫ്സി കണ്ണൂർ
എന്നീ ടീമുകളാണ് പങ്കെടുത്തത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫ്യൂച്ചർ ചാമ്പ്യൻ ബ്ലോക്ക് 9 വിന്നേഴ്സും റൊസാരിയോ എഫ് സി ബ്ലോക്ക് 10 റണ്ണഴ്സുമായി. ടൂർണ്ണമെന്റ് കണ്ണൂർ ഡിവോഷണൽ ഫോറസ്റ്റ് ഓഫീസർ എസ് വൈശാഖ് ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വേലായുധൻ അവർകൾ നിർവഹിച്ചു.
Footballturnement