കൊച്ചി : ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളിലേക്ക്. ആഭ്യന്തര കുറ്റവാളി ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.
മാസങ്ങളുടെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്കെത്താന്‍ പോകുന്നത്. തന്റെ ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയില്‍ പോയ ആരുടേയും കൈയില്‍ നിന്ന് ആഭ്യന്തര കുറ്റവാളി ചിത്രം നിര്‍മ്മിക്കാന്‍ ഒരു തുകയും വേടിച്ചിട്ടില്ല എന്ന് നിര്‍മ്മാതാവ് നൈസാം സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. നീതിക്കായി പോരാടാനുറച്ച നൈസാം സലാം സുപ്രീം കോടതിയില്‍ പോയാണ് ആഭ്യന്തര കുറ്റവാളിയുടെ റിലീസിലേക്ക് ആസ്പദമായ ഉത്തരവ് നേടിയത്. സുപ്രീം കോടതിയില്‍ ആഭ്യന്തര കുറ്റവാളി നിര്‍മ്മാതാവ് നൈസാം സലാമിന് വേണ്ടി അഡ്വ: ഉമാ ദേവി, അഡ്വ: സുകേഷ് റോയ്, അഡ്വ: മീര മേനോന്‍ എന്നിവര്‍ ഹാജരായി.
Aabhyantharakuttavalimovie