ഇരിട്ടി: കീഴൂർ വിവേകാനന്ദ പുരുഷ സ്വാശ്രയസംഘം, മാതോശ്രീ പുരുഷ സ്വാശ്രയസംഘം, വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ഇരുചക്രവാഹന റാലി നടത്തി. നാട്ടിൽ വ്യാപകമായി വരുന്ന രാസ ലഹരിക്കെതിരെ "അണിചേരാം ഒന്നായ് അകറ്റി നിർത്താം കൂട്ടായ് " എന്ന മുദ്രാവാക്യ മുയർത്തിയായിരുന്നു റാലി. കീഴൂർ നിവേദിതാ വിദ്യാലയ പരിസരത്തുനിന്നും ആരംഭിച്ച റാലി ഇരിട്ടി അസി. എക്സൈസ് ഇൻസ്‌പെക്ടർ സി.എം. ജെയിംസ് ഫ്ളാഗ്ഓഫ് ചെയ്തു. വിവേകാനന്ദ പുരുഷ സ്വാശ്രയസംഘം പ്രസിഡന്റ് എം. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
മാതോശ്രീ പുരുഷ സ്വാശ്രയസംഘം പ്രസിഡന്റ് എ. പ്രമോദ് കുമാർ, സിക്രട്ടറി എ. സജിത്ത്, വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് സി. വിവേക്, സിക്രട്ടറി മനീഷ്, എം. അനമയൻ, എം. ബാബുമാസ്റ്റർ, വി. പ്രഭാകരൻ, പി.വി. സനീഷ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീനിവാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ തോമസ്, രാഗിൽ, പി. ശരണ്യ എന്നിവരും റാലിയിൽ പങ്കാളികളായി.
Twowheelerraly