അടക്കത്തോട്: കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലക്കൂറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബേബി മെമ്മോറിയൽ കമ്മ്യൂണിറ്റി കണക്ട് ക്രിസ്റ്റിൻ വർഗ്ഗീസ് ക്യാമ്പ് വിശദീകരണം നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ, റിജോയ് എം എം , ജസീന്ത കെ.വി. എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോസഫ് , ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു മാനുവൽ , പിറ്റിഎ പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.ഡോ. ഗൗതം സന്തോഷ്,ഡോ. പ്രമതകല,ഡോ. നൂർജ്ജഹാൻ എന്നിവർ നേതൃത്വം വഹിച്ചു.
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബത്തിന് പ്രത്യേക ആരോഗ്യ പരിരക്ഷ പദ്ധതി നടപ്പിലാക്കി. പദ്ധതിയുടെ ഉദ്ഘാടനം ഡോ. പ്രമതകല നിർവ്വഹിച്ചു.
Adakkathod