കണ്ണൂർ: സാമൂഹികമാധ്യമത്തിൽ വന്ന സന്ദേശത്തെത്തുടർന്ന് വായ്പയ്ക്ക് അപേക്ഷിച്ച തലശ്ശേരി സ്വദേശിയായ യുവതിക്ക് 47,750 രൂപ നഷ്ടമായി. വായ്പയ്ക്ക് അപേക്ഷ നൽകിയതോടെ തട്ടിപ്പുസംഘം വിവിധ ചാർജുകൾ നൽകാൻ ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് യുവതി പണം അയച്ചുകൊടുത്തു. എന്നാൽ വായ്പയോ വാങ്ങിയ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.
Kannur