പേരാവൂർ : സിപിഐ പേരാവൂർ മണ്ഡലം സമ്മേളനം മെയ് 10,11 ശനി, ഞായർ ദിവസങ്ങളിൽ മുഴക്കുന്നിൽ നടക്കും.
ശനിയാഴ്ച 2 മണി മുതൽ മുൻകാല നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ നിന്ന് പതാക ജാഥകൾ തുടങ്ങും. കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ, മുരിങ്ങോടി എന്നിവിടങ്ങളിൽ നിന്നുള്ള സ്മൃതി പതാക ജാഥകൾ മുഴക്കുന്ന് കടുക്കാപാലത്ത് സംഗമിക്കും. തുടർന്ന് പ്രകടനത്തിനു ശേഷം 5 മണിക്ക് മുഴക്കുന്ന് കാനം രാജേന്ദ്രൻ നഗറിൽ നടക്കുന്ന പൊതു സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ അസി. സെക്രട്ടറിമാരായ എ. പ്രദീപൻ, കെ ടി ജോസ്, ജില്ലാ എക്സി. അംഗം അഡ്വ. വി. ഷാജി, സി കെ ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.
ഞായറാഴ്ച രാവിലെ ജി. ഗോപിനാഥ പിള്ള നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന എക്സി. അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി പി ഷൈജൻ, ഒ കെ ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
Cpi