---
title: "‘ജനങ്ങളാണ് ഇന്ത്യയുടെ രക്ഷാകവചം, ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല’: സച്ചിൻ തെണ്ടുൽക്കർ"
english_title: "Operationsindoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/288543/operationsindoor"
published_at: "2025-05-07T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681b172ebf714_1000082753.jpg"
keywords: []
---

# ‘ജനങ്ങളാണ് ഇന്ത്യയുടെ രക്ഷാകവചം, ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല’: സച്ചിൻ തെണ്ടുൽക്കർ

> **Lead Summary:** **കൊച്ചി: **ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. അപ്പോൾ അതിരുകളില്ലാതെ നാം കരുത്തരാകും. ഇന്ത്യയുടെ രക്ഷാകവചം ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. നമ്മൾ ഒരൊറ്റ ടീമാണെന്നും സച്ചിൻ എക്‌സിലൂടെ പ്രതികരിച്ചു.

## Article Content

**കൊച്ചി: **ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. അപ്പോൾ അതിരുകളില്ലാതെ നാം കരുത്തരാകും. ഇന്ത്യയുടെ രക്ഷാകവചം ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. നമ്മൾ ഒരൊറ്റ ടീമാണെന്നും സച്ചിൻ എക്‌സിലൂടെ പ്രതികരിച്ചു.

”ഐക്യത്തിൽ നിർഭയം. അതിരുളില്ലാത്ത ശക്തി. ഇന്ത്യയുടെ രക്ഷാകവചം നമ്മുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. ഞങ്ങൾ ഒരു ടീമാണ്!”

-ജയ് ഹിന്ദ് സച്ചിൻ കുറിച്ചു.

പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് രാവിലെ 1.44 ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കര, നാവിക, വ്യോമ സേനകൾ സംയുക്തമായി തികച്ചും അപ്രതീക്ഷിതമായാണ് ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/288543/operationsindoor)