കല്‍പ്പറ്റ: വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്നു. തിരുനെല്ലി അപ്പപ്പാറയില്‍ താമസിക്കുന്ന പ്രവീണയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒരു മകൾ അനര്‍ഘ(14) വെട്ടേറ്റ് ചികിത്സയിലാണ്. മറ്റൊരു മകൾ അബിന(9)യെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. കഴുത്തിനും ചെവിയ്ക്കും അനർഘയ്ക്ക് വെട്ടേറ്റതായാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. അബിനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണം കണ്ട് പേടിച്ച് അബിന, എവിടേക്കെങ്കിലും മാറിയതാകാം എന്ന നിഗമനത്തിലാണ് ഇപ്പോൾ പോലീസ്. ഭർത്താവ് സുധീഷുമായി പിരിഞ്ഞ് മറ്റൊരാൾക്കൊപ്പമായിരുന്നു പ്രവീണ താമസിച്ചിരുന്നത്. ഇയാളേയും ഇപ്പോൾ കാണാനില്ല.
കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. നാട്ടുകാരും പോലീസും ചേർന്നുള്ള തിരച്ചിൽ നിലവിൽ പുരോഗമിക്കുകയാണ്. വനത്തോട് ചേർന്നുള്ള പ്രദേശമാണ് അപ്പപ്പാറ. കനത്ത മഴയും തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.
A young woman was stabbed to death in Wayanad.