---
title: "ഇരിട്ടി അമല ആശുപത്രിയിൽ സമ്പൂർണ ഹൃദ്രോഗ വിഭാഗം തുടങ്ങി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297043/iritty"
published_at: "2025-06-18T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68535a2906be9_Screenshot_2025-06-18_222627.jpg"
keywords: []
---

# ഇരിട്ടി അമല ആശുപത്രിയിൽ സമ്പൂർണ ഹൃദ്രോഗ വിഭാഗം തുടങ്ങി

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി അമല മൾട്ടി സ്പെഷ്യൽറ്റി ആശുപ്രതിയിൽ സമ്പൂർണ ഹൃദ്രോഗ വിഭാഗം പ്രവർത്തനസജ്‌ജമായി. ആധുനിക സംവിധാനങ്ങളോടു കൂടിയ അസുരിയൻ കാത്തിലാബ് യൂണിറ്റാണ് സ്‌ഥാപിച്ചിട്ടുള്ളത്. നിലവിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്‌റ്റി ഉൾപ്പെടെ ഉള്ള ഹൃദയസബന്ധമായ എല്ലാ ചികിത്സകളും നടത്തുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാത്തിലാബിനൊപ്പം സിടി സ്കാൻ, എക്കോ, ഇസിജി, ടിഎംടി, ഐസിഡി, അടിയന്തര രക്ത‌പരിശോധന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എമർജൻസി മെഡിസിൻ ഡോക്ടർമാരുടെ സേവനവും ലഭ്യമായ അമല കാർഡിയാക് സെൻ്ററിൽ ഇരുപതോളം ഇൻഷുറൻസ് കമ്പനികളുടെ സേവനവും ലഭിക്കും.

## Article Content

**ഇരിട്ടി**: ഇരിട്ടി അമല മൾട്ടി സ്പെഷ്യൽറ്റി ആശുപ്രതിയിൽ സമ്പൂർണ ഹൃദ്രോഗ വിഭാഗം പ്രവർത്തനസജ്‌ജമായി. ആധുനിക സംവിധാനങ്ങളോടു കൂടിയ അസുരിയൻ കാത്തിലാബ് യൂണിറ്റാണ് സ്‌ഥാപിച്ചിട്ടുള്ളത്. നിലവിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്‌റ്റി ഉൾപ്പെടെ ഉള്ള ഹൃദയസബന്ധമായ എല്ലാ ചികിത്സകളും നടത്തുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാത്തിലാബിനൊപ്പം സിടി സ്കാൻ, എക്കോ, ഇസിജി, ടിഎംടി, ഐസിഡി, അടിയന്തര രക്ത‌പരിശോധന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എമർജൻസി മെഡിസിൻ ഡോക്ടർമാരുടെ സേവനവും ലഭ്യമായ അമല കാർഡിയാക് സെൻ്ററിൽ ഇരുപതോളം ഇൻഷുറൻസ് കമ്പനികളുടെ സേവനവും ലഭിക്കും.

മലയോര മേഖലയിൽ ആദ്യത്തെ ഹൃദ്രോഹ ചികിത്സ സൗകര്യം ഏർപ്പെടുത്തുമ്പോൾ 40 കിലോമീറ്റർ ചുറ്റളവിൽ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയ ആരോഗ്യ പ്രശ്‌നങ്ങളിൽ മെഡിക്കൽ രംഗത്ത് 'ഗോൾഡൻ അവർ' എന്നറിയപ്പെടുന്ന 1 മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കാനുള്ള സാഹചര്യം ആണു ഒരുങ്ങിയിട്ടുള്ളതെന്നു ആശുപത്രി ചെയർമാൻ അഡ്വ. മാത്യു കുന്നപ്പള്ളി, മെഡിക്കൽ സൂപ്രണ്ട് ഡോ. വി.കെ.ബാബു, ഇന്റർവെൻഷൻ കാർഡിയോളജിസ്‌റ്റ് ഡോ. ആൻജോസ്.പി.തങ്കച്ചൻ, ഡയറക്‌ടർമാരായ ഡോ. അന്നമ്മ മാത്യു, ഡോ. അമല മാത്യു എന്നിവർ അറിയിച്ചു. 2 ആഴ്ചയ്ക്കുള്ളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്ക് തുടങ്ങും. സമ്പൂർണ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയായി മാറ്റുകയാണ് ലക്ഷ്യമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297043/iritty)