പേരാവൂർ: കോളയാട് - പേരാവൂർ സംയുക്ത ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെപിസിസി അംഗം ലിസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സർക്കാർ ആരോഗ്യമേഖലയെ കുറിച്ച് കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളെ അതേപടി അംഗീകരിക്കുന്നതാണ് മന്ത്രി വാസവൻ നടത്തിയ വെളിപ്പെടുത്തലുകളെന്ന് ലിസ്സി ജോസഫ് പറഞ്ഞു.
പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കാഞ്ഞിരോളി രാഘവൻ മാസ്റ്റർ, പി.സി രാമകൃഷ്ണൻ, ഷഫീർ ചെക്ക്യാട്ട്, ജോണി ആമക്കാട്ട്, സന്തോഷ് ജോസഫ് മണ്ണാർകുളം, ചാക്കോ തൈക്കുന്നേൽ, കെ പി നമേഷ് കുമാർ, റോയ് നമ്പുടാകം, സണ്ണി സിറിയ്ക്ക്, പൊയിൽ മുഹമ്മദ്, ജോസ് നടപ്പുറം, വി രാജു, സുരേഷ് ചാലാറത്ത്, ശശീന്ദ്രൻ തുണ്ടിത്തറ, സി എം മാണി,സി ജെ മാത്യു, കമൽജിത്ത്, സി ഭാർഘവൻ, പത്മനാഭൻ തോലമ്പ്ര, ചമ്പാടൻ മോഹനൻ, സാജൻ ചെറിയാൻ, അഷ്കർ ശിവപുരം, എ.കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.
Peravoor