കണ്ണൂർ :പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഉത്തര മേഖലയിൽ പ്രവർത്തിക്കുന്ന ഗവ.ഐ ടി ഐ കളിൽ വിവിധ ട്രെയിനിംഗ് ഇൻസ്ട്രക്ടർ തസ്തികകളിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 30, 31 തീയതികളിൽ രാവിലെ 10 മണിക്ക് കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ഗവ.ഐ ടി ഐ യിൽ നടത്തും
ജൂലൈ 30 രാവിലെ 10: ട്രെയിനിങ് ഇൻസ്ട്രക്ടർ പെയിന്റർ (ജനറൽ) മാടായി ഗവ. ഐ.ടി.ഐ-രണ്ട് ഒഴിവ് (യോഗ്യത -എസ്.എസ്.എൽ.സി പെയിന്റർ ജനറൽ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്)

ട്രെയിനിങ് ഇൻസ്ട്രക്ടർ പ്ലംബർ: പാലക്കാട് മംഗലം ഗവ.ഐ.ടിഐ, തൃശ്ശൂർ എരുമപ്പെട്ടി ഗവ. ഐ.ടി.ഐ, കോഴിക്കോട് കുറുവങ്ങാട് ഗവ.ഐ.ടി.ഐ, മലപ്പുറം കേരളാധീശ്വപുരം ഗവ. ഐ.ടി.ഐ-ഒന്ന് വീതം (യോഗ്യത മെക്കാനിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്ങിൽ മൂന്നുവർഷ ഡിപ്ലോമ)
ട്രെയിനിങ് ഇൻസ്ട്രക്ടർ സ്വീയിങ് ടെക്‌നോളജി: തൃശൂർ മായന്നൂർ ഗവ.ഐ.ടി.ഐ -ഒന്ന് (യോഗ്യത - ടെക്‌സ്‌റ്റൈൽ ടെക്‌നോളജി,ടെക്‌സ്‌റ്റൈൽ ഡിസൈനിങ് ,ഫാഷൻ ടെക്‌നോളജി ഇവയിലൊന്നിൽ മൂന്നുവർഷ ഡിപ്ലോമ)
ട്രെയിനിങ് ഇൻസ്ട്രക്ടർ ഇലക്ട്രിഷ്യൻ: തൃശ്ശൂർ വി.ആർ.പുരം ഗവ.ഐ.ടി.ഐ -രണ്ട് (യോഗ്യത-ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്നുവർഷ ഡിപ്ലോമ) എന്നീ തസ്തികകളിലാണ്. ജൂലൈ 31 ന് രാവിലെ 10 ന് കൂടിക്കാഴ്ച: ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ) കോഴിക്കോട് എലത്തൂർ ഗവ.ഐടിഐ-രണ്ട് (യോഗ്യത-മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മൂന്നുവർഷ ഡിപ്ലോമ)
ട്രെയിനിങ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ് മാൻ) കോഴിക്കോട് എലത്തൂർ ഗവ. ഐടിഐ-രണ്ട്, മലപ്പുറം പാണ്ടിക്കാട് ഗവ.ഐ.ടി.ഐ, പാലക്കാട് മംഗലം ഗവ.ഐ.ടി.ഐ, തൃശ്ശൂർ എരുമപ്പെട്ടി ഗവ.ഐ.ടി.ഐ - ഒന്ന് (യോഗ്യത -സിവിൽ എഞ്ചിനീയറിങ്ങിൽ മൂന്നുവർഷ ഡിപ്ലോമ)
ട്രെയിനിങ് ഇൻസ്ട്രക്ടർ(സർവ്വേയർ) പാലക്കാട് മംഗലം ഗവ. ഐ.ടി.ഐ- ഒന്ന്. (യോഗ്യത -സിവിൽ എഞ്ചിനീയറിങ്ങിൽ മൂന്നുവർഷ ഡിപ്ലോമ) എന്നീ തസ്തികകളിലാണ്.താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ : 0495 2371451, 0495 2461898
vacancy