ആറളം പുനരധിവാസ മേഖലയിൽ ഗോത്ര വർഗ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു

ആറളം പുനരധിവാസ മേഖലയിൽ ഗോത്ര വർഗ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു
Apr 23, 2022 12:47 PM | By Shyam

ഇരിട്ടി : ആറളം ഫാമിൽ ഗോത്രവർഗ ആനുകൂല്യങ്ങൾ പൊതുവിതരണ കേന്ദ്രങ്ങളിൽനിന്ന് ലഭ്യമാക്കുന്നതിന് വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മ രൂപവത്കരിച്ചു. ആദിവാസി, പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മുൻകൈയെടുത്താണ് ഗോത്രവർഗ വനിതാ കൂട്ടായ്മ (ഭാസുര) സംഘടിപ്പിച്ചത്.

ആറളം ഫാമിൽ നടന്ന കൂട്ടായ്മയിൽ 150-ഓളം കാർഡ് ഉടമകൾ പങ്കെടുത്തു. ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന ആശയം ആദിവാസികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അന്തസ്സത്ത പൂർണമായും ആദിവാസി ജനവിഭാഗങ്ങളിൽ എത്തിക്കുന്നതിനും കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നു.

വനിതാകൂട്ടായ്മയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് ഭക്ഷ്യസുരക്ഷാ കമ്മിഷനുമായി നേരിട്ട് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവകാശമുണ്ടായിരിക്കും. സണ്ണി ജോസഫ് എം.എൽ.എ. കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. എ.ഡി.എം. കെ.കെ.ദിവാകരൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, പഞ്ചായത്തംഗം മിനി ദിനേശൻ, സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗങ്ങളായ അഡ്വ. പി.വസന്തം, കെ. ദിലീപ് കുമാർ, ഉത്തരമേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ കെ. മനോജ് കുമാർ, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ എസ്. സന്തോഷ് കുമാർ, വനിതാ ശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ പി. സതി എന്നിവർ പങ്കെടുത്തു.

Organized by the Tribal Women's Association

Next TV

Related Stories
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
Top Stories