കൂത്തുപറമ്പ :അഖിലെന്ത്യാ കിസാൻ സഭ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.ബി എസ്എൻഎൽ ഓഫീസിന് മുന്നിൽ നടന്ന പരിപാടി AIKS ജില്ലാ പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കർഷക സമരത്തിന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് പാലിക്കുക, അടിക്കടിയുള്ള ഇന്ധന പാചകവാതക വില വർദ്ധനവ് നിർത്തലാക്കുക, കർഷക ദ്രോഹ നയങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആയിരുന്നു മാർച്ചും ധർണയും സംഘടിപ്പിച്ചത്. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സുധാകരൻ തൊടികുളം അധ്യക്ഷനായി. സി വിജയൻ, സി മോഹൻദാസ്, എം വിനോദൻ, കെ ബാബുരാജ്, പി ബാലൻ, കെ കുഞ്ഞികൃഷ്ണൻ, വി രാമചന്ദ്രൻ, അത്തിക്ക സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
Kisan sabha in kuthuparamba