---
title: "പെൺ കൂട്ടായ്മയിൽ വിജയഗാഥ രചിക്കുകയാണ് കണ്ണൂർ മെരുവമ്പായി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറാക്കി"
english_title: "Meraki, based in Kannur Meruvampai, is writing a success story in the women's community"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43796/meraki-based-in-kannur-meruvampai-is-writing-a-success-story-in-the-womens-community"
published_at: "2022-05-20T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6286e9e9be95c_InShot_20220520_063743069.jpg"
keywords: []
---

# പെൺ കൂട്ടായ്മയിൽ വിജയഗാഥ രചിക്കുകയാണ് കണ്ണൂർ മെരുവമ്പായി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറാക്കി

> **Lead Summary:** **കണ്ണൂർ : **പെൺ കൂട്ടായ്മയിൽ വിജയഗാഥ രചിക്കുകയാണ് കണ്ണൂർ മെരുവമ്പായി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറാക്കി.കേവലം ഒരു വർഷം കൊണ്ടാണ് സാധാരണക്കാരുടെ വസ്ത്ര സങ്കൽപങ്ങൾക്ക് മെറാക്കി പുതു മാനം നൽകിയിട്ടുള്ളത്.

## Article Content

**കണ്ണൂർ : **പെൺ കൂട്ടായ്മയിൽ വിജയഗാഥ രചിക്കുകയാണ് കണ്ണൂർ മെരുവമ്പായി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറാക്കി.കേവലം ഒരു വർഷം കൊണ്ടാണ് സാധാരണക്കാരുടെ വസ്ത്ര സങ്കൽപങ്ങൾക്ക് മെറാക്കി പുതു മാനം നൽകിയിട്ടുള്ളത്.

കാലത്തിനു അനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്‌ ട്രെൻഡ്നൊപ്പം നീങ്ങുകയാണ് മെറാക്കി എന്ന പെൺകൂട്ടായ്മ. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ 6പഞ്ചായത്തുകളിൽ നിന്നായി 20ഓളം വനിതകളാണ് ഈ കൂട്ടായ്മയിൽ ഉള്ളത്. പോരാളി എന്നണ് മെറാക്കിയുടെ അർഥം. സത്യത്തിൽ ഇവർ ഓരോരുത്തരും ഓരോ പോരാളികളാണ്. തയ്യൽ ജോലിയിൽ ഏർപ്പെട്ട് വീടുകളിൽ മാത്രം ഒതുങ്ങിപോയ സ്ത്രീകളാണ് ഇന്ന് സമൂഹത്തിന്റെ മുൻ നിരയിലേക്ക് വന്നിട്ടുള്ളത്. കുടുംബശ്രീയുടെ കീഴിൽ ആണ് മെറാകി എന്ന കൂട്ടായ്മ ഉയർന്നുവന്നത്. തിരഞ്ഞെടുക്കപ്പെട്ട വീട്ടമ്മമാർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫാഷൻ ടെക്നോളജി യിൽ 20 ദിവസത്തോളം പരിശീലനം നൽകി. ഒരു വർഷം മുൻപാണ് കൂത്തുപറമ്പ് മെരുവമ്പായിയിൽ മെറാക്കി പ്രവർത്തനം കുറിച്ചത്. ജനങ്ങൾക്കിടയിൽ നിന്നും മെറാക്കി കുർത്തിയിലൂടെ നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്ന് മെറാക്കി പ്രസിഡന്റ് സി പുഷ്പ പറഞ്ഞു.

150മുതൽ 2000വരെയുള്ള ടോപ്പുകളാണ് ഇവിടെ വിൽക്കുന്നത്. ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങളിൽ എത്തിക്കുന്നതിനാൽ വലിയ വില കുറവിലാണ് ടോപ്പുകൾ ലഭിക്കുന്നത്. റയോൺ ജോർജറ്റ്, ഷിഫോൺ തുടങ്ങി വ്യത്യസ്തയിനം തുണിത്തരങ്ങളിൽ ഉള്ള കുർത്തികൾ ഇവിടെ ലഭ്യമാണ്.ഓൺലൈൻ ആയും വിവിധ മേളകളിലും മെറാക്കി ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43796/meraki-based-in-kannur-meruvampai-is-writing-a-success-story-in-the-womens-community)