---
title: "വായനാദിനത്തിൽ പുസ്തകങ്ങൾ വീടുകളിലെത്തിച്ചു നൽകി പരിക്കളം ടാഗോർ വായനശാല"
english_title: "Tagore Library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49863/tagore-library"
published_at: "2022-06-20T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62afdf5279d8b_PicsArt_06-20-08.14.37.jpg"
keywords: []
---

# വായനാദിനത്തിൽ പുസ്തകങ്ങൾ വീടുകളിലെത്തിച്ചു നൽകി പരിക്കളം ടാഗോർ വായനശാല

> **Lead Summary:** **ഉളിക്കൽ : ** വായനാദിനത്തിൽ പുസ്തകങ്ങൾ വീടുകളിലെത്തിച്ചു നൽകി പരിക്കളം ടാഗോർ സ്മാരക ഗ്രന്ഥാലയം പ്രവർത്തകർ മാതൃകയായി. പരിക്കളം, പൊയ്യൂർക്കരി, കോടാപറമ്പ്, തേർമല ഭാഗങ്ങളിലെ വായനക്കാർക്കാണ് പ്രത്യേക വാഹനത്തിൽ പുസ്തകം എത്തിച്ചു നൽകിയത്.

## Article Content

**ഉളിക്കൽ : ** വായനാദിനത്തിൽ പുസ്തകങ്ങൾ വീടുകളിലെത്തിച്ചു നൽകി പരിക്കളം ടാഗോർ സ്മാരക ഗ്രന്ഥാലയം പ്രവർത്തകർ മാതൃകയായി. പരിക്കളം, പൊയ്യൂർക്കരി, കോടാപറമ്പ്, തേർമല ഭാഗങ്ങളിലെ വായനക്കാർക്കാണ് പ്രത്യേക വാഹനത്തിൽ പുസ്തകം എത്തിച്ചു നൽകിയത്.

എല്ലാ ഞായറാഴ്ചകളിലും പുസ്തക വിതരണമുണ്ടാകും. പുസ്തകവണ്ടിയുടെ ഫ്ലാഗ് ഓഫ് പരിക്കളം ശാരദാ വിലാസം എ യു പി സ്കൂൾ പ്രഥമാധ്യാപകൻ കെ. കെ. സുരേഷ് കുമാർ നിർവഹിച്ചു. ഗ്രന്ഥാലയത്തിൻ്റെ ലൈബ്രറേറിയൻ കെ. പി. ചന്ദ്രബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49863/tagore-library)