---
title: "വി മോഹനന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി "
english_title: "On the first death anniversary of V Mohanan, a memorial service was held and flowers were laid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5115/on-the-first-death-anniversary-of-v-mohanan-a-memorial-service-was-held-and-flowers-were-laid"
published_at: "2021-10-14T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167dc83b4205_PicsArt_10-14-12.58.07.jpg"
keywords: []
---

# വി മോഹനന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി 

> **Lead Summary:** പായം: പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് ആയിരുന്ന വി മോഹനന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് പതിനാലാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

## Article Content

പായം: പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് ആയിരുന്ന വി മോഹനന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് പതിനാലാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി സെക്രട്ടറിയുമായ വേലായുധൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് നാരായണൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് പതാക ഉയർത്തി.

ഡിസിസി മെമ്പർ പി സി പോക്കർ മുഖ്യപ്രഭാഷണം നടത്തി. പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റഹീസ് കണിയറക്കൽ,ടോമി,ഹംസ, പായംമണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് ശ്രെയസ് കുമാർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5115/on-the-first-death-anniversary-of-v-mohanan-a-memorial-service-was-held-and-flowers-were-laid)