---
title: "മുത്തച്ഛനൊപ്പം സ്കൂട്ടറില്‍ പോകുമ്പോൾ മരം മുറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം"
english_title: "A five-year-old boy met a tragic end after a tree fell"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61442/a-five-year-old-boy-met-a-tragic-end-after-a-tree-fell"
published_at: "2022-08-13T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f796c183d3d_n41321429616603930921540f43783a6d9ee2ad3f7f2ee11cc5eba4ec02f8c20db606583b15f9320edca393.jpg"
keywords: []
---

# മുത്തച്ഛനൊപ്പം സ്കൂട്ടറില്‍ പോകുമ്പോൾ മരം മുറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി**: സ്കൂട്ടറില്‍ യാത്ര ചെയ്യവേ മരം മുറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. എറണാകുളം പറവൂരിലാണ് അപകടം.

## Article Content

**കൊച്ചി**: സ്കൂട്ടറില്‍ യാത്ര ചെയ്യവേ മരം മുറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. എറണാകുളം പറവൂരിലാണ് അപകടം.

പുത്തന്‍വേലിക്കര സ്വദേശി സിജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്.

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറില്‍ പോകുമ്ബോള്‍ പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് വച്ച്‌ ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു.

ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മുത്തശ്ശന്‍ പ്രദീപ്, മുത്തശ്ശി രേഖ എന്നിവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61442/a-five-year-old-boy-met-a-tragic-end-after-a-tree-fell)