---
title: "അംഗൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Anganwadi distributed study materials to children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61592/anganwadi-distributed-study-materials-to-children"
published_at: "2022-08-14T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8c0247a7fd_IMG-20220814-WA0030.jpg"
keywords: []
---

# അംഗൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:**  **വൈത്തിരി: ** അംഗൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2024 ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും ശുദ്ധജലം എത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഐ എസ് എ ജീവൻജ്യോതി- കൽപ്പറ്റ യുടെ നേതൃത്വത്തിൽ വൈത്തിരി ഗ്രാമപഞ്ചായത്തിൽ അംഗൻവാടി കുട്ടികൾക്കുള്ള ബാഗ്, വാട്ടർ ഡിസ്‌പെൻസർ, വാട്ടർ ബോട്ടിൽ, പെൻസിൽ പൗച്ച്, നെയിം സ്ലിപ്,സ്കൂൾ കുട്ടികൾക്കുള്ള സ്കെയിൽ, പെൻസിൽ പൗച്ച്, ടൈം ടേബിൾ കാർഡ്, നെയിം സ്ലിപ്, എന്നിവയുടെ വൈത്തിരി പഞ്ചായത്ത്‌ തല വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു.

## Article Content

 **വൈത്തിരി: ** അംഗൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2024 ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും ശുദ്ധജലം എത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഐ എസ് എ ജീവൻജ്യോതി- കൽപ്പറ്റ യുടെ നേതൃത്വത്തിൽ വൈത്തിരി ഗ്രാമപഞ്ചായത്തിൽ അംഗൻവാടി കുട്ടികൾക്കുള്ള ബാഗ്, വാട്ടർ ഡിസ്‌പെൻസർ, വാട്ടർ ബോട്ടിൽ, പെൻസിൽ പൗച്ച്, നെയിം സ്ലിപ്,സ്കൂൾ കുട്ടികൾക്കുള്ള സ്കെയിൽ, പെൻസിൽ പൗച്ച്, ടൈം ടേബിൾ കാർഡ്, നെയിം സ്ലിപ്, എന്നിവയുടെ വൈത്തിരി പഞ്ചായത്ത്‌ തല വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു.

വൈത്തിരി പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷാ ജ്യോതിദാസ് പരിപാടിയിൽ അധ്യക്ഷയായിരുന്നു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ തോമസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസ്സി, അംഗൻവാടികളുടെ പ്രതിനിധി ദേവു സി പി , ജീവൻ ജ്യോതി ടീം ലീഡർ മെൽഹ മാണി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61592/anganwadi-distributed-study-materials-to-children)