---
title: "താല്‍ക്കാലിക അധ്യാപക നിയമനം"
english_title: "Appointment of temporary teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62395/appointment-of-temporary-teachers"
published_at: "2022-08-18T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fd805873491_download.png"
keywords: []
---

# താല്‍ക്കാലിക അധ്യാപക നിയമനം

> **Lead Summary:**  പെരിയ കാസര്‍കോട് ഗവ.പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ വര്‍ക്ക് ഷോപ്പുകളിലും ലാബുകളിലും ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനും ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നതിനുമുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 22, 23 തീയ്യതികളില്‍ നടക്കും.

## Article Content

 പെരിയ കാസര്‍കോട് ഗവ.പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ വര്‍ക്ക് ഷോപ്പുകളിലും ലാബുകളിലും ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനും ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നതിനുമുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 22, 23 തീയ്യതികളില്‍ നടക്കും.

22 ന് തിങ്കളാഴ്ച്ച മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഡെമോണ്‍സ്‌ട്രേറ്റര്‍, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ (ഷീറ്റ് മെറ്റല്‍, വെല്‍ഡിംഗ്, മെഷീനിസ്റ്റ്്), ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്സ്മാന്‍ ഒഴിവുകളിലേക്കും, 23 ന് ചൊവ്വാഴ്ച്ച ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്സ്മാന്‍ സിവില്‍ ബ്രാഞ്ചില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ ഒഴിവുകളിലേക്കും കൂടിക്കാഴ്ച്ച നടക്കും.

ഡെമോണ്‍സ്‌ട്രേറ്റര്‍, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍, തസ്തികകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകള്‍ക്ക് അതാത് വിഷയത്തില്‍ ഐടിഐ / കെജിസിഇ / ടിഎച്ച്എസ്എല്‍സിയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അതാത് ദിവസങ്ങളില്‍ രാവിലെ 10 മണിക്കകം ബയോഡാറ്റയും, അക്കാദമിക്/പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ :0467-2234020, 9995681711

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62395/appointment-of-temporary-teachers)