റോഡ് വികസനം; പൊളിച്ചു നീക്കേണ്ടി വരുന്ന നിർമ്മിതികൾ പുനർനിർമ്മിച്ചു നൽകും

റോഡ് വികസനം; പൊളിച്ചു നീക്കേണ്ടി വരുന്ന നിർമ്മിതികൾ പുനർനിർമ്മിച്ചു നൽകും
Oct 21, 2021 11:02 PM | By Shyam

 


ഇരിട്ടി: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന എടൂർ- കമ്പനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ് - വാണിയപ്പാറ - ചരൾ - കച്ചേരിക്കടവ് - പാലത്തും കടവ് റോഡിന്റെ നവീകരണത്തിലും വീതികൂട്ടർ പ്രവർത്തിക്കുമായി പ്രതിഫലമില്ലാതെ സ്ഥലം ലഭ്യമാക്കുന്ന ആളുകളുടെ പൊളിച്ചുനീക്കേണ്ടിവരുന്ന മതിലുകളും ഗേറ്റുകളും മറ്റ് നിർമ്മിതികളും പുനർ നിർമ്മിച്ചു നൽകാമെന്ന് കെ എസ് ടി പി ചീഫ് എഞ്ചിനീയർ ഉറപ്പു നൽകിയതായി സണ്ണിജോസഫ് എം എൽ എയും റോഡ് വികസന സമിതി ഭാരവാഹികളും പത്ര സമ്മേളനത്തിൽ അറിയിച്ചു.


റോഡിന്റെ നിർമ്മാണ പ്രവ്യത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതുമരാമത്ത് മന്ത്രിയുടേയും ചീഫ് എഞ്ചിനീയറുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. റീബിൽഡ് കേരളയിൽ നടക്കുന്ന നിർമ്മാണ പ്രവ്യത്തികൾക്ക് ഭൂമി പ്രതിഫലം നൽകി ഏറ്റെടുക്കുന്നതിന് വ്യവസ്ഥയൊന്നുമില്ല . മറ്റു കാര്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് മന്ത്രിയും ചീഫ് എഞ്ചിനീയറും ഉറപ്പു നൽകിയതായും എം എൽ എ പറഞ്ഞു.


റോഡ് നിർമ്മാണ പ്രവ്യത്തിയുമായി ബന്ധപ്പെട്ട് ചിലക്ക് ധാരണാ പിശക് ഉണ്ടായിട്ടുണ്ട്. ചിലർ അറിഞ്ഞുകൊണ്ടും മറ്റുചിലർ അറിയാതേയും അസത്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. 24.50 കിലോമീറ്ററാണ് റോഡിന്റെ ആകെ നീളം. റീബിൽഡ് പദ്ധതിയിൽ സംസ്ഥാനം ഒട്ടാകെ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും മനദണ്ഡപ്രകാരമാണ് റോഡിനും പണം അനുവദിച്ചിരികുന്നത്. റോഡിന് 256 കോടിയുടെ ഭരണാനുമതിയായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് എസ്റ്റിമേറ്റ് പുതുക്കി 135കോടിയാക്കി. 128.43കോടിക്കാണ് പ്രവ്യത്തി ടെണ്ടർ ചെയ്തത്. റോഡിന് സ്ഥലം സ്വമേധയ വിട്ടു കിട്ടുന്ന പ്രദേശങ്ങളിൽ ഏഴുമീറ്റർ വീതിയിലും മറ്റിടങ്ങളിൽ നിലവിലെ വീതിയിലും ടാർച്ചെയ്യാനാണ് നിർദ്ദേശം. അതുകൊണ്ടാണ് കർമ്മ സമിതി ഉണ്ടാക്കി സ്ഥലം വിട്ടു നൽകാൻ പ്രദേശ വാസികളോട് ആവശ്യപ്പെടുന്നത്. 

റോഡിൽ 102 കൾവെർട്ടുകളും ഒൻമ്പത് പാലങ്ങളും 39 കിലോമീറ്റർ ഓവുചാലും എട്ടു കിലോമീറ്റർ സംരക്ഷണ ഭിത്തിയും നാലു വലിയ കവലകളുടേയും 44 ചെറുകവലകളുടേയും നവീകരണവും ഇതിൽപ്പെടും . ഒൻമ്പ്ത് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും 59 തെരുവ് വിളക്കുകളും പദ്ധതിയിൽ ഉണ്ട്. വീതി കറഞ്ഞതും കാലപഴക്കം ചെന്നതുമായ പാലങ്ങൾ പുനർനിർമ്മിക്കും.


ബാരാപോൾ പദ്ധതിയിൽ നിന്നുള്ള അണ്ടർ ഗ്രൗണ്ട് കേബിൽ മാറ്റുന്നതിന് വൈദ്യുതി വകുപ്പ് ചീഫ് എഞ്ചിനീയറുമായി സംസാരിച്ചതായും എം എൽ എ പറഞ്ഞു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്റ് ലിസി തോമസ്, വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടം, സി പി എം ഇരിട്ടി ഏരിയാ കമ്മിറ്റി അംഗം കെ.ജെ. സജീവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

 റീബിൽഡ് കേരളാ പദ്ധതിയിൽപ്പെടുത്തി എടൂർ- പാലത്തുംക്കടവ് റോഡിന്റെ ലിങ്ക് റോഡ് എന്ന പരിഗണനയിൽ അങ്ങാടിക്കവ്- ചരൾ റോഡിനേയും വികസിപ്പിക്കും. ഇക്കാര്യം കെ എസ് ടി പി അംഗീകരിച്ചതായി റോഡ് വികസന സമിതി അംഗങ്ങൾ അറിയിച്ചു

Iritty Road upgrade

Next TV

Related Stories
ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

Apr 26, 2024 11:31 PM

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്...

Read More >>
പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

Apr 26, 2024 10:27 PM

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ...

Read More >>
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

Apr 26, 2024 10:24 PM

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്...

Read More >>
സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 10:18 PM

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു...

Read More >>
കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍ സംഘർഷം

Apr 26, 2024 09:52 PM

കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍ സംഘർഷം

കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍...

Read More >>
കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

Apr 26, 2024 09:30 PM

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories