പേരാവൂർ: നാഗാർജുന ആയൂർവേദയുടെയും പേരാവൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സൗജന്യ ഡോക്ടർ സേവനവും, സൗജന്യ മരുന്നുകളും നൽകി. റിട്ടയേഡ് ആയൂർവേദ മെഡിക്കൽ ഓഫീസർ ടി. രാമരാജൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പാപ്പച്ചൻ, ജയിംസ്, ബേബി സുരേഷ്, ടോമി, സദാനന്ദൻ, വിനോദ്, മാണിയോത്ത് ബാലൻ എന്നിവരും ഡോ. ദിൽഷ പ്രദീപ്, ഡോ. ബേബി സാന്ദ്ര, ഡോ. അഭിന കെ വിജയൻ എന്നീ ഡോക്ടർമാരുടെ സേവനവും ഉണ്ടായിരുന്നു.
Medical camp