Featured

സുരേഷ്‌ഗോപി മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദനെ സന്ദർശിച്ചു

Manathana |
Oct 2, 2021 06:24 PM

മണത്തണ : നടനും എം പിയുമായ സുരേഷ്‌ഗോപി മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദനെ സന്ദർശിച്ചു. ശനിയാഴ്ച ഉച്ചയോടെ മുകുന്ദന്റെ മണത്തണയിലെ വസതിയിലെത്തിയ സുരേഷ്‌ഗോപി അദ്ദേഹവുമായി ആശയ വിനിമയം നടത്തി.

തുടർന്ന് മണത്തണ കുളങ്ങരേത്ത് ഭഗവതി ക്ഷേത്രങ്കണത്തിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ തെങ്ങിൻ തൈ നട്ടു. 'ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ' എന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം യാത്രയിലാണ് സുരേഷ് ഗോപി.

കേരളത്തിലുടനീളം തെങ്ങിന്‍ തൈകള്‍ വെച്ച് പിടിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. അന്തരിച്ച സാഹിത്യകാരന്‍ വി കെ എന്നിന്റെ വീട്ടുവളപ്പിലായിരുന്നു ആദ്യ തൈ വെച്ചത്. ആദ്യഘട്ടത്തില്‍ പല വീടുകളിലായി സുരേഷ് ഗോപി നേരിട്ടെത്തി തെങ്ങിന്‍ തൈ നട്ടു. അടുത്ത ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിന്‍ തൈകള്‍ നടുമെന്ന് കേന്ദ്രനാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞിരുന്നു.

suresh gopi visited senior BJP leader PP Mukundan

Next TV

News Roundup