റാസല്‍ഖൈമ: ഫുട്ബാള്‍ കളിക്കാന്‍ തയാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. നിലമ്ബൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖാണ് (24) മരിച്ചത്. റാസല്‍ഖൈമ അല്‍ഗൈലില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
ടര്‍ഫില്‍ കളിക്കാന്‍ ഇറങ്ങുന്നതിന് മുമ്ബ് ക്ഷീണം തോന്നിയ ആഷിഖ് ഗ്രൗണ്ടിന് സമീപം ഇരുന്നു. ചെറിയ അസ്വസ്ഥതയാണെന്ന് കരുതിയെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്ത് ദിവസം മുമ്ബാണ് വിവാഹ നിശ്ചയം കഴിഞ്ഞ് യു.എ.ഇയില്‍ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രിയില്‍. നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
Young-man-died