---
title: "ക്വാറി നടത്തിപ്പിനുള്ള രേഖകൾ കൈമാറിയ തഹസില്‍ദാർക്ക് സസ്‌പെൻഷൻ"
english_title: "Suspension of Tehsildar who handed over documents for quarry operation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95462/suspension-of-tehsildar-who-handed-over-documents-for-quarry-operation"
published_at: "2023-02-07T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e28179cde23_supnctn.jpg"
keywords: []
---

# ക്വാറി നടത്തിപ്പിനുള്ള രേഖകൾ കൈമാറിയ തഹസില്‍ദാർക്ക് സസ്‌പെൻഷൻ

> **Lead Summary:** **പെരുമ്പാവൂർ: **കുന്നത്തുനാട് തഹസിൽദാർ ജോർജ്​ ജോസഫിനെ സസ്‌പെൻഡ്​ ചെയ്തു. തൃശൂർ ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലാൻഡ്​ റവന്യൂ കമീഷണറുടെ നടപടി. ഇദ്ദേഹം തൃശൂർ തഹസിൽദാറായിരിക്കെ ഒല്ലൂക്കര വില്ലേജിൽ പ്രവർത്തിക്കുന്ന തോംസൺ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനം കൈവശംവെച്ചിരുന്ന സ്ഥലത്തിന് കരം അടച്ച് നൽകുകയും ക്വാറി നടത്തിപ്പിനായുള്ള ഭൂമി ഖനന അനുമതിക്കുവേണ്ടി മൈനിങ് ആൻഡ്​ ജിയോളജി വകുപ്പിന് സമർപ്പിക്കാൻ രേഖകൾ നൽകുകയും ചെയ്​തെന്ന ആരോപണത്തിലാണ് നടപടി.

## Article Content

**പെരുമ്പാവൂർ: **കുന്നത്തുനാട് തഹസിൽദാർ ജോർജ്​ ജോസഫിനെ സസ്‌പെൻഡ്​ ചെയ്തു. തൃശൂർ ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലാൻഡ്​ റവന്യൂ കമീഷണറുടെ നടപടി. ഇദ്ദേഹം തൃശൂർ തഹസിൽദാറായിരിക്കെ ഒല്ലൂക്കര വില്ലേജിൽ പ്രവർത്തിക്കുന്ന തോംസൺ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനം കൈവശംവെച്ചിരുന്ന സ്ഥലത്തിന് കരം അടച്ച് നൽകുകയും ക്വാറി നടത്തിപ്പിനായുള്ള ഭൂമി ഖനന അനുമതിക്കുവേണ്ടി മൈനിങ് ആൻഡ്​ ജിയോളജി വകുപ്പിന് സമർപ്പിക്കാൻ രേഖകൾ നൽകുകയും ചെയ്​തെന്ന ആരോപണത്തിലാണ് നടപടി.

മൂന്നു മാസം മുമ്പാണ് ജോർജ്​ ജോസഫ് കുന്നത്തുനാട് തഹസിൽദാറായി ചുമതലയേറ്റത്. സംഭവത്തിൽ കുറ്റാരോപിതരായ മുൻ തൃശൂർ എൽ.ആർ ഡെപ്യൂട്ടി കലക്ടർ എ.പി. കിരണിനെയും സസ്‌പെൻഡ്​ ചെയ്തിട്ടുണ്ട്. ഇദ്ദേഹം നിലവിൽ കണ്ണൂർ എൽ.ആർ ആൻഡ്​ എ.എ ഡെപ്യൂട്ടി കലക്ടറാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95462/suspension-of-tehsildar-who-handed-over-documents-for-quarry-operation)