കർഷക ബില്ല് കത്തിച്ച് കൊട്ടിയൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

By | Friday September 25th, 2020

SHARE NEWS

 

കൊട്ടിയൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടേയും, യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികളായ കാർഷക ബില്ലിനെതിരായും, കർഷകരുടെ നിലനില്പിനു തന്നെ ഭീഷണിയായ വന്യജീവിസങ്കേത പ്രഖ്യാപനത്തിനും ബഫർ സോൺ വിജ്ഞാപനത്തിനെതിരേയും കർഷക ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം  നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റെജീഷ് കുളങ്ങര അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പി.സി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.  ഒ.ടി തോമസ്, ബാബു കുമ്പുളുങ്കൽ, ബിജു ഓളാട്ടുപുറം, മനോജ് കാഞ്ഞിരാംപാറ, റെയ്സൻ കുന്നത്ത്, റെജീഷ് പൂത്തോട്ടം, ജിം നമ്പുടാകം, സാബു നെടുംങ്കല്ലേൽ എന്നിവർ നേതൃത്വം നൽകി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read