കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുക ലക്ഷ്യം: മന്ത്രി ടി എം തോമസ് ഐസക്ക്

By | Sunday September 27th, 2020

SHARE NEWS


കേരളത്തിലെ കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഈ ശ്രമങ്ങള്‍ക്ക് തൊഴിലാളികളുടെ ഭാഗത്തുനിന്നും സഹകരണ സംഘങ്ങളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങള്‍ ഉണ്ടായി വരുന്നുണ്ടെന്നും ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കണ്ണൂര്‍ കയര്‍ പ്രോജക്ടിന് കീഴിലുള്ള അഴീക്കോട് കയര്‍ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്പിന്നിങ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം  ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

10 സ്പിന്നിംഗ് മെഷീനുകളാണ് സര്‍ക്കാര്‍ അനുവദിച്ചത്.
സര്‍ക്കാര്‍ കയര്‍ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന രണ്ടാം കയര്‍ പുനസ്സംഘടനയുടെ ഭാഗമായി 100 കയര്‍ സംഘങ്ങളില്‍ 1000 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യം.

നവംബറോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിക്കാണ് മെഷീനുകളുടെ നിര്‍മ്മാണ ചുമതല. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2016 കാലയളവില്‍ 7000 ടണ്‍ ആയിരുന്നു സംസ്ഥാനത്തെ കയര്‍ ഉല്‍പാദനം. ഇന്നത് 20000 ടണ്ണിലേക്ക് ഉയര്‍ത്താനായി. 40000 ടണ്‍ എന്ന വാര്‍ഷിക ഉല്‍പാദന ലക്ഷ്യത്തിലേക്കു കയര്‍പിരി മേഖലയെ എത്തിക്കുന്നതിനായാണ് മികച്ച ഉല്‍പാദന ക്ഷമതയുള്ള എഎസ്എം മെഷീനുകള്‍ സഹകരണ സംഘങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതപ്പെടുത്തിയത്.

ഇതിലൂടെ ഉല്‍പാദന മികവ് കൈവരിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് പ്രതിദിനം 500 രൂപയെങ്കിലും കൂലി ഉറപ്പാക്കാനാവും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി പ്രസന്ന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കുടുവന്‍ പദ്മനാഭന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. കണ്ണൂര്‍ കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ പി വി രവീന്ദ്രകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കയര്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പത്മകുമാര്‍ കുമാര്‍, കയര്‍ വികസന ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ എസ് പ്രദീപ്കുമാര്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി കെ ദേവകുമാര്‍, കയര്‍ഫെഡ് എം ഡി സുരേഷ്‌കുമാര്‍, കെഎസ്‌സിഎംഎംസി  ചെയര്‍മാന്‍  കെ പ്രസാദ്, കയര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍, എന്‍സിആര്‍എംഐ ഡയറക്ടര്‍ കെ ആര്‍ അനില്‍,  ഡെപ്യൂട്ടി രജിസ്ട്രാര്‍ തോമസ് ജോണ്‍ കയര്‍ സംഘം പ്രസിഡണ്ട്  പി പവിത്രന്‍ സെക്രട്ടറി ടി പ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read