SHARE NEWS

കേളകം: ടൗണിലെ ബിന്ദു ജ്വല്ലറിയിലും മണത്തണയിലെ മലഞ്ചരക്ക് കടയിലും കവർച്ച നടത്തിയ കേസിൽ 2 കൗമാരപ്രായക്കാർ പിടിയിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ, ചെറുവണ്ണൂർ സ്വദേശികളായ തൊയിഫ് (17), ഫാസിൽ (18) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ടൗൺ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ കേളകം പൊലീസിന് കൈമാറും. ഈ കേസിൽ മൂന്ന് പേർ മുൻപ് പിടിയിലായിരുന്നു. കേളകം സിഐ പി.വി. രാജൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.