ദോഹ: ഖത്തറിലെ അൽഖോറിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ, ഭാര്യ ആൻസി ഗോമസ്, ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് എന്നിവരാണ് മരിച്ച മലയാളികൾ. ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട്ടുകാരായ പ്രവീൺകുമാർ ശങ്കർ, ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ എന്നിവരും മരിച്ചു. റോഷിന്റെയും ആൻസിയുടേയും മൂന്നു വയസുകാരനായ മകൻ ഏദൻ ഗുരുതര പരിക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഇവർ സഞ്ചരിച്ചിരുന്ന കാർ അൽഖോറിലെ ഫ്ലൈ ഓവറിൽനിന്നു താഴേക്ക് വീഴുകയായിരുന്നു.
Three Malayalis killed in car accident in Al Khor, Qatar Five people died.