കേളകം: മലയോരത്ത് വോളിബോളിന് ജനകീയ അടിത്തറ പാകിയ മുൻ ജില്ല വോളിബോൾ അസോസിയേഷൻ മെമ്പർ ജോസ് വെള്ളച്ചാലിൽ അനുസ്മരണം ഈ മാസം 30 ന് നടക്കും.
കേളകം വ്യാപാരഭവനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം 30-ന് 4 മണിക്ക് അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പൂടാകം അനുസ്മരണ സന്ദേശം നൽകും.
കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ , തുടങ്ങി കായിക രാഷ്ട്രീയ -സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കേളകം പ്രസ് ഫോറം ഹാളിൽ നടന്ന സംഘാടക സമിതി യോഗത്തിൽ തോമസ് കളപ്പുര ചെയർമാനായി 21 അംഗ കമ്മിറ്റി ഇതിനായി രൂപീകരിച്ചു.
Memorial service at Jos Falls on 30