ഉളിക്കലിനെ വിറപ്പിച്ച് കാട്ടാന, പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമം, ഭയന്നോടിയ നിരവധിപേര്‍ക്ക് പരിക്ക്

ഉളിക്കലിനെ വിറപ്പിച്ച് കാട്ടാന, പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമം, ഭയന്നോടിയ നിരവധിപേര്‍ക്ക് പരിക്ക്
Oct 11, 2023 07:53 PM | By shivesh

ഉളിക്കല്‍ : നിരവധി തവണ പടക്കം പൊട്ടിച്ചശേഷം ആനയെ കശുമാവിന്‍ തോട്ടത്തിലേക്ക് തുരത്തിയെങ്കിലും വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് നടപടിയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഉളിക്കലിലെ വയത്തൂര്‍ ജനവാസ മേഖലയിലാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. കാട്ടാനയെ പകല്‍ കാട്ടിലേക്ക് തുരത്തുക ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പ് പറയുന്നത്.

പത്തു കിലോമീറ്റര്‍ ദൂരത്തിലായാണ് വനമേഖലയിലുള്ളത്. വൈകിട്ടോടെ തന്നെ കാട്ടിലേക്ക് തുരത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് വനംവകുപ്പ്. ആന ഓടിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് വനംവകുപ്പും നിരീക്ഷണം നടത്തുന്നുണ്ട്. നിലവില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന.

ഇതിനിടയിലെ ജനവാസ മേഖലയിലൂടെ കാട്ടാനയെ തുരത്തുകയെന്നതാണ് വെല്ലുവിളി.ജനവാസ മേഖലയായതിനാൽ ആനയെ പകൽ സമയം തുരത്തുന്നത് പ്രായോഗികമല്ലെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. രാത്രിയില്‍ കാട്ടാനക്ക് സഞ്ചാര പാത ഒരുക്കാനാണ് അധികൃതരുടെ ശ്രമം. ഉളിക്കലില്‍നിന്ന് ഇരിട്ടിയിലേക്കുള്ള പ്രധാന പാതയോട് ചേര്‍ന്നുള്ള ലത്തീന്‍ പള്ളിക്ക് സമീപത്തെ പറമ്പിലാണ് ആന ആദ്യം നിലയുറപ്പിച്ചിരുന്നത്.

ഇവിടെനിന്ന് പടക്കം പൊട്ടിച്ച് സമീപത്തെ കശുമാവിന്‍ തോട്ടത്തിലേക്ക് ആനയെ തുരത്തിയെങ്കിലും വീണ്ടും ജനവാസ കേന്ദ്രത്തിലെത്തുകയായിരുന്നു. മയക്കുവെടിവെക്കാനുള്ള സാധ്യതയും ഇപ്പോഴില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. മയക്കുവെടിയേറ്റാല്‍ ആന ജനവാസകേന്ദ്രങ്ങളിലേക്ക് ഓടാന്‍ സാധ്യതയുണ്ട്. സ്ഥലത്തേക്ക് ആളുകള്‍ വരരുതെന്നാണ് വനംവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിനിടെ ആനയെ കണ്ട് ഭയന്നോടിയ നിരവധിപേര്‍ക്കാണ് പരിക്കേറ്റത്.

മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപം പുറവയൽ വയത്തൂർ ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയിറങ്ങിയത്. 3 മണിക്ക് പത്ര എജന്റ് വയത്തൂരിൽ വെച്ചും പിന്നീട് പുറവയൽ ഭാഗത്തുമാണ് കണ്ടതെന്ന് അഗസ്റ്റിൻവേങ്ങ കുന്നേൽ പറഞ്ഞു. ആന ചവിട്ടിമെതിച്ച നിലയിൽ ആണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്ക് 1.30ഓടെ തുരത്തൽ നിർത്തി 2.30 ഓടെ വീണ്ടും തുടങ്ങി. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയെ ആദ്യം കണ്ടത്.

കാട്ടാനയെ മയക്കുവെടിവെക്കണമെന്നും അല്ലെങ്കില്‍ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പുലര്‍ച്ചെ കൃഷി ഭവന് സമീപത്തെ കശുമാവിൻ തോട്ടത്തിലാണുണ്ടായിരുന്നത്.

പിന്നീട് മാര്‍ക്കറ്റിന് സമീപത്തേക്ക് പോവുകയായിരുന്നു. കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകൾ അടയ്ക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. വയത്തൂർ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്കൂളുകൾക്കും അവധിയും നല്‍കി. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിർത്തിവച്ചു.

Shaking the chisel, trying to drive it away with firecrackers, injured several people in fear #ulikkal

Next TV

Related Stories
കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു

Feb 12, 2025 08:34 AM

കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു

കാസർകോട് ഉപ്പളയിൽ യുവാവിനെ...

Read More >>
ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്റർ നിയമനം

Feb 12, 2025 05:47 AM

ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്റർ നിയമനം

ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്റർ...

Read More >>
സംസ്ഥാനത്തിന് പുറത്തേക്ക് വിറക് കൊണ്ടുപോവുന്നതിനുള്ള നിയന്ത്രണം നടപ്പിലാക്കും: മന്ത്രി

Feb 12, 2025 05:43 AM

സംസ്ഥാനത്തിന് പുറത്തേക്ക് വിറക് കൊണ്ടുപോവുന്നതിനുള്ള നിയന്ത്രണം നടപ്പിലാക്കും: മന്ത്രി

സംസ്ഥാനത്തിന് പുറത്തേക്ക് വിറക് കൊണ്ടുപോവുന്നതിനുള്ള നിയന്ത്രണം നടപ്പിലാക്കും:...

Read More >>
പാരമ്പര്യേതര ട്രസ്റ്റി നിയമനം

Feb 12, 2025 05:42 AM

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി...

Read More >>
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

Feb 12, 2025 05:40 AM

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

ഹോസ്പിറ്റൽ...

Read More >>
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ട്രെയിനി

Feb 12, 2025 05:39 AM

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ട്രെയിനി

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ...

Read More >>
News Roundup