ഉളിക്കല്‍: ഉളിക്കല്‍ ടൗണില്‍ നിലയുറപ്പിച്ച കാട്ടാനയെ കാടുകയറ്റി. ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന ശ്രമത്തിനൊടുവില്‍ കര്‍ണാടക വനത്തിലേക്കാണ് ആനയെ കയറ്റിവിട്ടത്. ഉളിക്കല്‍ എസി റോഡിനും ലത്തീന്‍ പള്ളിക്കുമിടയിലുള്ള തോട്ടത്തിലാണ് ആന പകല്‍ നിലയുറപ്പിച്ചിരുന്നത്. ഇവിടെനിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് ഉളിക്കല്‍ ടൗണ്‍. പടക്കംപൊട്ടിച്ച് സമീപത്തെ കശുമാവിന്‍തോട്ടത്തിലേക്ക് ആനയെ മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് റൗണ്ട് പടക്കമാണ് വനംവകുപ്പിന്‍റെ ഫ്‌ലൈയിംഗ് സ്‌ക്വാഡ് പൊട്ടിച്ചത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഉളിക്കല്‍ ടൗണില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പ്രദേശത്തു പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
The wild cat that came to Ulikal town was taken to the forest