ഉളിക്കൽ : ഉളിക്കലില്‍ കട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോസ് അത്രശേരി യുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും അഡ്വ.സജീവ് ജോസഫ്,എം.എല്‍.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കര്‍ണ്ണാടക വനത്തില്‍ നിന്നും കാട്ടാന പത്ത് കിലോമീറ്ററോളം സഞ്ചരിച്ച് ഉളിക്കല്‍ ടൗണില്‍ എത്തിച്ചേരുകയും ജനവാസ മേഖലയിലാകെ ഭീതിലാഴുത്തുകയും ആനയെ കണ്ട് ഭയന്നോട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഭയന്നു വിറച്ച ജനം പുറത്തേക്കിറങ്ങാനാവാതെ ഒറ്റപ്പെട്ടു കഴിയുകയാണ്. നഗരത്തില്‍ പോലും കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത് അത്യന്തം ആശങ്കയോടെ കാണുന്നുവെന്നും ഓരോ ജീവന്‍ നഷ്ടപ്പെടുമ്പോഴും അധികൃതര്‍ വാഗ്ദാനങ്ങള്‍ നല്‍കി പോകുന്നതല്ലാതെ ശാശ്വത പരിഹാരം കാണുന്നില്ലെന്നും എം.എല്‍.എ പറഞ്ഞു. കര്‍ണ്ണാടക വനാതിര്‍ത്തി പങ്കിടുന്ന ഉദയഗിരി, പയ്യാവൂര്‍, ഉളിക്കല്‍ എന്നീ പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നത്.
ഫെൻസിങ് ഇല്ലാത്ത സ്ഥലങ്ങളിൽ അവ അടിയന്തിരമായി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, കൂടുതൽ വാച്ചർമാരെ നിയോഗിക്കണമെന്നും വനസംരക്ഷണ സമിതികളെ സജീവമാക്കണമെന്നും, കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ സോളാർ ലൈറ്റ് സ്ഥാപിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. രക്ഷയ്ക്കായി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിളിക്കുമ്പോള്‍ കിലോമീറ്ററുകള്‍ അകലെയുള്ള അവര്‍ക്ക് ഒന്ന് ഓടിയെത്താന്‍ ഒരു വാഹനം പോലുമില്ലാത്ത സ്ഥിതിയാണ്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം സംഭവസ്ഥത്ത് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ആയതിനാല്‍ ഇരിക്കൂര്‍ മണ്ഡലത്തില് ഫോറസ്റ്റ് സ്റ്റേഷന്‍ അല്ലെങ്കില്‍ വനം വകപ്പിന്റെ റാപിഡ് റെസ്പോണ്‍സ് ടിം(ആര്‍.ആര്‍.ടി) അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
Katana attack: Family of Jose Atrassery should be given financial assistance: Adv. Sajeev Joseph