ഉളിക്കൽ: വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ അത് ജനങ്ങൾ ഏറ്റെടുക്കും. അങ്ങനെ വന്നാൽ ഇവിടുത്തെ പോലീസും വനം വകുപ്പുദ്ധ്യോഗസ്ഥരും പ്രശ്നപരിഹാരത്തിന് വളരെയധികം ബുദ്ധിമുട്ടേണ്ടതായി വരുമെന്ന്ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. കർഷക കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റി വന്യമൃഗ ആക്രമണത്തിനെതിരേ ഉളിക്കൽ ടൗണിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗം മനുഷ്യനെ കൊന്നതിനു ശേഷം നഷ്ടപരിഹാരം കൊടുക്കുന്നതിൽ അർത്ഥമില്ലെന്നും പണം കൊടുത്തത് കൊണ്ട് ജീവൻറെ വില ആകില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ പ്രസിടണ്ട് ജോസ് പൂമല ആദ്ധ്യ ക്ഷത വഹിച്ചു.. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിടണ്ട് കെ സി വിജയൻ മുഖ്യപ്രഭാഷണം നടത്തി. പി സി ഷാജി ചാക്കോ പാലക്കലോടി ബേബി തോലാനി, ബെന്നി തോമസ് , അഗസ്റ്റിൻ വേങ്ങക്കുന്നേൽ ജെയിംസ് എളമ്പള്ളൂർ, സണ്ണി കുന്നത്തേട്ട് , ജോസ് പുഷ്പക്കുന്നൽ , എ ജെ ജോസഫ് , ടോമി മൂക്കനോലി. എന്നിവർ പ്രസംഗിച്ചു.
If the government cannot permanently solve the problem of wildlife, the people will take over; Adv. Martin George